‘മാണിക്യ മലരായ പൂവി’ ഹിറ്റ് ഗാനത്തിനെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി.

'മാണിക്യ മലരായ പൂവി' ഹിറ്റ് ഗാനത്തിനെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി.

0
828
ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദരാബാദ്: ഒമര്‍ ലുലുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിനെതിര ഹൈദരാബാദ് പൊലീസില്‍ പരാതി. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ വരികള്‍ മത വികാരം വൃണപ്പെടുത്തുന്നുവെന്നാണ് പരാതി.
ഒരു കൂട്ടം യുവാക്കളാണ് ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം യുവാക്കള്‍ ഗാനത്തിന്റെ വീഡിയോ ഹാജരാക്കിയിട്ടില്ലെന്നും. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Share This:

Comments

comments