ഹൃദ്രോരോഗിയായ 8വയസുകാരന്‍ അധ്യാപികയുടെ ശകാരത്തെ തുടര്‍ന്ന് മരിച്ചു.

ഹൃദ്രോരോഗിയായ 8വയസുകാരന്‍ അധ്യാപികയുടെ ശകാരത്തെ തുടര്‍ന്ന് മരിച്ചു.

0
608
ജോണ്‍സണ്‍ ചെറിയാന്‍.
കുവൈറ്റ്: ഹൃദ്രോഗിയായ 8വയസുകാരന്‍ അധ്യാപികയുടെ ശകാരത്തെ തുടര്‍ന്ന് മരിച്ചു. ഇസ തമീര്‍ അല്‍ ബ്ലൂഷി എന്ന നാലാം ക്ളാസുകാരനാണ് മരിച്ചത്. അധ്യാപിക കുട്ടിയെ ക്ലാസ് മുറിയില്‍വെച്ച്‌ മോശം രീതിയില്‍ ശകാരിച്ചു. ഇതായിരുന്നു കുട്ടിയില്‍ സങ്കടം ഉണ്ടാക്കിയത്. തുടര്‍ന്ന് കുട്ടി അന്ന് മുഴുവന്‍ കരയുകയായിരുന്നു. മറ്റുള്ള കുട്ടികളുടെ മുന്നില്‍ താന്‍ നാണംകെട്ടതായിരുന്നു കുട്ടിയെ ഏറെ വിഷമിപ്പിച്ചത്. ഏറെ നേരം കരഞ്ഞതോടെ കുട്ടിയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദ്രോഗിയായ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കുട്ടിയുടെ മരണത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Share This:

Comments

comments