ഡാക്കാ: നിരാഹാരം തുടരുന്ന വൈദീകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഷിക്കാഗോ ആര്‍ച്ച് ഡയോസിസ്.

ഡാക്കാ: നിരാഹാരം തുടരുന്ന വൈദീകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഷിക്കാഗോ ആര്‍ച്ച് ഡയോസിസ്.

0
225
പി.പി. ചെറിയാന്‍.
ഷിക്കാഗൊ: ഡൊണാള്‍ഡ് ട്രമ്പിന്റെ ഇമ്മിഗ്രേഷന്‍ റിഫോ, ഡീമേഴ്‌സ് പദ്ധതികളെ കുറിച്ചുള്ള അവ്യക്തത നിലനില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് ജനുവരി മുതല്‍ നിരാഹാര സമരം നടത്തുന്ന റവ.ഗാരി ഗ്രാഫിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ചിക്കാഗൊ ആര്‍ച്ച് ഡയോസിസിലെ ‘പ്രീസ്റ്റ് ഫോര്‍ ജസ്റ്റിസ് ഫോര്‍ ഇമ്മിഗ്രന്റ്‌സ് ആന്റ് സിസ്‌റ്റേഴ്‌സ് ആന്റ് ബ്രദേഴ്‌സ് ഓഫ് ഇമ്മിഗ്രന്റ്‌സ്’ അംഗങ്ങള്‍ നോമ്പുകാലത്തു ഒന്നോ രണ്ടോ ദിവസം ഉപവാസം അനുഷ്ഠിക്കുമെന്ന് ഹോളി നെയിം കത്തീഡ്രലില്‍ തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ സംഘടനാ നേതാക്കള്‍ അറിയിച്ചു.
നോര്‍ത്ത് ഫീല്‍ഡ് ‘ടെംബിള്‍ ജെമ്യെ,’ റമ്പി പോള്‍എഫ് കോനും ഡ്രീമേഴ്‌സിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.സെന്റ് പ്രൊകോപിയസ് പാരിഷ് വൈദീകനായ റവ.ഗാരി ജനുവരി 15 മുതല്‍ ആരംഭിച്ച നിരാഹാര സമരം മാര്‍ച്ച് 5 വരെ തുടരാനാണ് തീരുമാനം. ഇതിനിടെ 22 പൗണ്ട് തൂക്കം നഷ്ടപ്പെട്ട വൈദികന്‍ വെള്ളവും, പ്രോട്ടീന്‍ പൗഡറും മാത്രമാണ് കഴിക്കുന്നത്. ഞായറാഴ്ച നടക്കുന്ന വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്നതു തനിക്ക് കൂടുതല്‍ ശക്തി പകരുന്നതായി ഗാരി പറഞ്ഞു.
അനധികൃതമായി കുടിയേറിയ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയില്‍ എത്തിയ കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കുന്നതിനുള്ള ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ് പ്രോഗ്രാമും മാര്‍ച്ച് 5ന് അവസാനിക്കുമെന്നാണ് ട്രമ്പ് ഭരണകൂടം സൂചന നല്‍കിയിരിക്കുന്നത്. യു.എസ്. കോണ്‍ഗ്രസ്സില്‍ വ്യക്തമായ തീരുമാനം മാര്‍ച്ച് 5ന് മുമ്പ് ഉണ്ടാകുന്നില്ലെങ്കില്‍ ദിവസം പ്രതി 1000 പേരുടെ സംരക്ഷണം നഷ്ടപ്പെടുമെന്ന് റവ.ഗാരി പറഞ്ഞു.
മെക്ലിക്കൊ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മാണത്തിന് 25 ബില്യണ്‍ ഡോളര്‍ അനുവദിച്ചില്ലെങ്കില്‍ 1.8 മില്യണ്‍ പേരുടെ ഭാവിയാണ് അവതാളത്തിലാകുന്നത്.
Rev. Gary Graf, pastor at St. Procopius Parish, speaks at a press conference supporting DREAMers in association with Priests for Justice for Immigrants Monday, Feb. 12, 2018 at Holy Name Chapel. | Erin Brown/Sun-Times
Rev. Gary Graf, pastor at St. Procopius Parish, speaks at a press conference supporting DREAMers in association with Priests for Justice for Immigrants Monday, Feb. 12, 2018 at Holy Name Chapel. | Erin Brown/Sun-Times

Share This:

Comments

comments