ഷുഗര്‍ലാന്റ് സിറ്റി കൗണ്‍സിലില്‍ അവസാന അങ്കത്തിനു കച്ചമുറുക്കി ഗാന്ധി.

ഷുഗര്‍ലാന്റ് സിറ്റി കൗണ്‍സിലില്‍ അവസാന അങ്കത്തിനു കച്ചമുറുക്കി ഗാന്ധി.

0
442
പി.പി. ചെറിയാന്‍.
ഹൂസ്റ്റണ്‍: മേയ് 7ന് ഷുഗര്‍ലാന്റ് സിറ്റി കൗണ്‍സിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അവസാന അങ്കത്തിനു കച്ചമുറുക്കി തയാറെടുക്കുകയാണ് ഹിമേഷ് ഗാന്ധി. നാലാം തവണയാണു ഗാന്ധി ഇതേ സ്ഥാനത്തേക്കു മത്സരിക്കുന്നത്. 2012 ലാണ് ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ ഗാന്ധി ആദ്യമായി മത്സര രംഗത്തെത്തുന്നത്.
തിരഞ്ഞെടുപ്പില്‍ വിജയിച്ച ഗാന്ധി (35) ഷുഗര്‍ലാന്റ് കൗണ്‍സിലിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സില്‍ അംഗമായി റെക്കാര്‍ഡിട്ടു. തുടര്‍ന്നു രണ്ടു തവണ കൂടി ഗാന്ധി കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഷുഗര്‍ലാന്റ് സിറ്റിയിലെ വിവിധ പദ്ധതികളുടെ നടത്തിപ്പില്‍ ഗാന്ധി സുപ്രധാന പങ്കുവഹിച്ചു.ഷുഗര്‍ലാന്റിലാണ് ഞാന്‍ വളര്‍ന്നത്.
ഇത് എന്റെ വീടാണ്. ഈ സിറ്റിയിലെ എല്ലാവരുമായി അടുത്ത ബന്ധമാണ് ഞാന്‍ പുലര്‍ത്തുന്നത്. 2017 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പോടെ സിറ്റി കൗണ്‍സിലിലേക്കുള്ള മത്സരം ഞാന്‍ അവസാനിപ്പിക്കുന്നു ഗാന്ധി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുന്ന ഗാന്ധി ടെക്‌സസ് ബോര്‍ഡ് ഓഫ് ലീഗല്‍ സ്‌പെഷ്യലൈസേഷന്‍ ബോര്‍ഡ് സര്‍ട്ടിഫൈഡ് കൂടിയാണ്.
ഹൂസ്റ്റണ്‍ ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിബിഎയും സൗത്ത് ടെക്‌സസ് കോളജ് ഓഫ് ലോ ഹൂസ്റ്റണില്‍ നിന്നും നിയമ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

Share This:

Comments

comments