മദ്യപിച്ച്‌ വന്ന ഭര്‍ത്താവിനെ ഭാര്യ അരകല്ലുകൊണ്ട് തലക്കടിച്ച്‌ കൊന്നു.

മദ്യപിച്ച്‌ വന്ന ഭര്‍ത്താവിനെ ഭാര്യ അരകല്ലുകൊണ്ട് തലക്കടിച്ച്‌ കൊന്നു.

0
694
ജോണ്‍സണ്‍ ചെറിയാന്‍.
തമിഴ്നാട്: തിരുന്നല്‍വേലിക്ക് സമീപം സിവന്തിപട്ടിയില്‍ മദ്യപിച്ച്‌ വന്ന ഭര്‍ത്താവിനെ ഭാര്യ അരകല്ല് ഉപയോഗിച്ച്‌ തലക്കടിച്ച്‌ കൊന്നു. നിര്‍മാണ തൊഴിലാളിയായ അറുമുരുഗനെ(47) ഭാര്യ മുത്തുലക്ഷ്മി(37)യാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒളിവില്‍ പോയ മുത്തുലക്ഷ്മിക്കായി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മദ്യപിച്ചു വന്ന അറുമുരുഗന്‍ ചോറിനൊപ്പം ഇറച്ചിക്കറി പാചകം ചെയ്യാത്തതിനെ ചൊല്ലി ഭാര്യയെ മര്‍ദിക്കുകയായിരുന്നുവെന്നും ഒടുവില്‍ സഹികെട്ട് മുത്തുലക്ഷ്മി അരകല്ല് എടുത്ത് ഭര്‍ത്താവിന്റെ തലക്കടിക്കുകയായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തലക്കേറ്റ പ്രഹരത്തില്‍ അറുമുരുഗന്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

Share This:

Comments

comments