കള്ളത്തരവും പിച്ചിലാട്ടവും പിന്നെ പ്രായശ്ചിത്തവും. (അനുഭവ കഥ)

കള്ളത്തരവും പിച്ചിലാട്ടവും പിന്നെ പ്രായശ്ചിത്തവും. (അനുഭവ കഥ)

0
573
മിലാല്‍ കൊല്ലം.
മനുഷ്യൻ എന്തെല്ലാം കൃത്രിമങ്ങൾ ആണു നടത്തുന്നത്‌. പൈസ ഉണ്ടാക്കാൻ വേണ്ടി ഇത്രയ്ക്ക്‌ ചെയ്യാമോ? മീൻ പോലും മായമില്ലാതെ വാങ്ങി കഴിക്കാൻ പറ്റാത്ത അവസ്ഥ.
എന്തിനാണിങ്ങനെ പൈസ ഉണ്ടാക്കുന്നത്‌. രക്ഷകർത്താക്കളെ നോക്കാനോ? അതൊ മക്കളെ വളർത്താനോ?
നാട്ടിൽ വന്ന് കുറേ ഏറേ കാര്യങ്ങൾ കണ്ടു. വയറു നിറഞ്ഞു. ചിലർ പറയും പേട്‌ ബറുക്കേ കായാ. അല്ലെങ്കിൽ വയറു നിറച്ച്‌ ഒന്നു തൂറി എന്ന്. മനുഷ്യനു തിന്നാനുള്ള ഭക്ഷണത്തിൽ മായം ചേർത്ത്‌ എത്ര പൈസ ഉണ്ടാക്കിയാലും ഞാൻ മേൽ പറഞ്ഞപോലെയേ ഒള്ളു.
ഞാൻ തിരുമുല്ലവാരം പാപനാശത്ത്‌ പോയി. കണ്ട കാഴ്ച്ച. ജീവിച്ചിരിക്കുമ്പോൾ അഛനമ്മമാരെ കൊണ്ട്‌ പോയി അനാധാലയ്ത്തിൽ ഇടും. മരിച്ച്‌ കഴിയുമ്പോൾ അവർക്ക്‌ വേണ്ടി ബലിയിടാൻ വരും. ബലിയിടാൻ വരുന്നിടത്ത്‌ കാണിക്കുന്ന ഓരോ അഭ്യാസങ്ങൾ. വലത്തേ കാൽ മുട്ട്‌ കുത്തിയിരിക്കുമ്പോൾ വരുന്ന വേദനയും പിന്നീട്‌ ഇരിക്കാൻ സ്റ്റൂൾ വാങ്ങുന്നതും.
ദുഖാർത്ഥരായാണു നമ്മൾ ബലിയിടാൻ പോകുന്നത്‌ എങ്കിലും എനിക്ക്‌ ഇവരുടെ ചെയ്തി കണ്ടപ്പോൾ ചിരിയാണു വന്നത്‌.
കാണുമ്പോൾ അറിയാം. ഒരു ധനികനായാ ഒരാൾ. ബലിയിടാൻ വന്നതാണു അദ്ദേഹത്തിന്റെ രക്ഷകർത്താക്കൾക്ക്‌ വേണ്ടി. അദ്ദേഹത്തിനു ഒരു എഴുപത്തിയഞ്ച്‌ വയസ്‌ പ്രായം വരും.
ബലിയിടീക്കുന്ന സ്വാമികൾ ചോദിച്ചു പ്രായശ്ചിത്തം വല്ലതും ഉണ്ടോ?
ഉടൻ മറുപടി വന്നു – ഉണ്ട്‌. അഛൻ മരിച്ചിട്ട്‌ നാൽപ്പത്‌ വർഷമായി. ഇതുവരെ ബലിയിട്ടിട്ടില്ല എന്ന് മാത്രമല്ല ഒന്നും ചെയ്തിട്ടില്ല.
സ്വാമികൾ പറഞ്ഞു – ഓക്കേ. നമുക്ക്‌ തുടങ്ങാം. അദ്ദേഹത്തിനോട്‌ ചോദിച്ചു തറയിൽ ഇരിക്കാമോ?
ഇരിക്കാം.
അങ്ങനെ ഇരുന്ന് പൂജ തുടങ്ങി. അപ്പോഴേയ്ക്കും കാൽ വേദന തുടങ്ങി. ഇരിക്കാൻ സ്റ്റൂൾ ചോദിച്ചു. സ്റ്റൂൾ കൊടുത്തു. പൂജ നടക്കുമ്പോൾ മനസ്‌ ഏകാഗ്രതയിൽ ആയിരിക്കണം. പക്ഷേ അദ്ദേഹത്തിന്റെ മനസ്‌ ഏകാഗ്രതയിൽ ആണെന്നു തോന്നുന്നില്ല. ചെയ്യുന്നത്‌ എല്ലാം തെറ്റ്‌.
ഞാൻ മനസിൽ വിചാരിക്കുകയായിരുന്നു. ജീവിച്ചിരുന്നപ്പോൾ അവർക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിനു ഇപ്പോൾ ഇങ്ങനെ പ്രായശ്ചിത്തം ചെയ്യണ്ട ആവശ്യം ഉണ്ടായിരുന്നോ?
കള്ളത്തരവും പിച്ചിലാട്ടവും നടത്തി പണമുണ്ടാക്കിയിട്ട്‌ ഒരു കാര്യവും ഇല്ല. അവസാനം ഗതി ഇതു തന്നെയാണു. ഇത്‌ എല്ലാവരും മനസിൽ വച്ചിരുന്നാൽ നന്ന്.

Share This:

Comments

comments