വിവാഹ ഘോഷയാത്രയ്ക്കിടയില്‍ വരന്റെ കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി 25 പേര്‍ക്ക് പരിക്ക്.

വിവാഹ ഘോഷയാത്രയ്ക്കിടയില്‍ വരന്റെ കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി 25 പേര്‍ക്ക് പരിക്ക്.

0
552
ജോണ്‍സണ്‍ ചെറിയാന്‍.
ജാഞ്ജ്ഗിര്‍(ഛത്തീസ്ഗഡ്):വിവാഹ ഘോഷയാത്രയ്ക്കിടയില്‍ വരന്റെ കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി 25 പേര്‍ക്ക് പരിക്ക്. ഇതില്‍ ഒന്‍പത് പേരുടെ നില അതീവ ഗുരുതരമാണ്. റോഡിലൂടെ നൃത്തവും പാട്ടുമായി നീങ്ങുന്നതിനിടയിലാണ് വരന്‍ സഞ്ചരിച്ച വാഹനം ജനകൂട്ടത്തിലേയ്ക്ക് പാഞ്ഞുകയറിയത്.
ഡ്രൈവര്‍ ബ്രേക്കിന് പകരം ആക്സിലേറ്ററില്‍ കാല്‍ അമര്‍ത്തിയതാണ് അപകടത്തിന് കാരണമായത്. വരനൊപ്പം കാറില്‍ കുട്ടികളുമുണ്ടായിരുന്നു. വാഹനം ഓടിച്ചുകയറ്റിയ ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ മദ്യലഹരിയിലായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Share This:

Comments

comments