ഷുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി വീഡിയോ പുറത്ത്.

ഷുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി വീഡിയോ പുറത്ത്.

0
573
ജോണ്‍സണ്‍ ചെറിയാന്‍.
കണ്ണൂര്‍ : മട്ടന്നൂര്‍ എടയന്നൂരിനടുത്ത് തെരയൂരില്‍ വെട്ടേറ്റുമരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോ പുറത്ത്. എടയന്നൂരില്‍ രണ്ടാഴ്ച മുമ്ബ് സിപിഎം നടത്തിയ പ്രകടനത്തിലാണ് ശുഹൈബിനെതിരെ കൊലവിളി നടത്തിയത്. ‘നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’ എന്ന് ശുഹൈബിന്റെ പേരെടുത്ത് പറഞ്ഞാണ് സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്.
ഇന്നലെ രാത്രി തെരൂരിലെ തട്ടുകടയില്‍ ചായ കുടുക്കുന്നതിനിടെ വാനിലെത്തിയ അക്രമിസംഘം ബോംബെറിയുകയും ശുഹൈബിനെയും കൂടെയുണ്ടായിരുന്നവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശുഹൈബിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Share This:

Comments

comments