മലയാള മാധ്യമങ്ങൾ പെയ്ഡ് മാധ്യമ വീഥിയിലേക്കോ?.

മലയാള മാധ്യമങ്ങൾ പെയ്ഡ് മാധ്യമ വീഥിയിലേക്കോ?.

0
562
ജയ്‌ പിള്ള.
ആളില്ലാത്ത കസേരകൾ നോക്കി ഒമാനിൽ മോഡി പ്രസംഗിച്ചു എന്ന് വാർത്തകൾ എഴുതുന്ന മലയാള മാധ്യമങ്ങൾ ഒമാനിലെ തൊഴിൽ മേഖലയുടെ സമയ ക്രമങ്ങൾ,അവധി ദിനങ്ങൾ,രാജ്യത്തിന്റെ വിസ്തൃതി, ചെറു സിറ്റികളും,ആളുകൾ തൊഴിലെടുക്കുന്ന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതു പ്രധാന നഗരവും,തലസ്ഥാനവും ആയ റൂവി (മസ്കറ്റ്) യിൽ നിന്നും എത്ര കിലോമീറ്ററുകൾ ദൂരെ ആണ് എന്നും ജനങ്ങളെ അറിയിക്കേണ്ടതുണ്ട്.ഒമാനിലെ ജനസംഖ്യയിൽ 20 ശതമാനം ഇൻഡ്യാക്കാർ ആണ് എങ്കിൽ അതിൽ എത്രപേർ സ്വന്തമായി വാഹന സൗകര്യം ഉള്ളവർ ഉണ്ട്?.ടാക്സി പിടിച്ചു യോഗത്തിനു പോകണം എങ്കിൽ ഒരു ദിവസം കിട്ടുന്നതിലും കൂടുത ടാക്സിക്ക് കൊടുക്കണം.ഇനി സർക്കാർ ബസ്സിൽ പോകണം എന്ന് കരുതിയാൽ എത്ര ബസ്സുകൾ നിറത്തിൽ സർവീസ് നടത്തുന്നുണ്ട്? എത്ര ശതമാനം പേര് റൂവി,മാത്രാ,സീബ് ബർക്ക ഇവിടെ താമസിക്കുന്നുണ്ട്?
മസ്‌ക്കറ്റിൽ നിന്നും ഇന്ത്യൻ വംശജർ കൂടുതൽ ആയി പാർക്കുന്ന സോഹാർ(ബാട്ടിന റീജിയൺ) എടുത്താൽ 200 കി മീ ലും അധികം ദൂരം ഉണ്ട് (2 മണിക്കൂർ ഒരേ ദിശയിൽ യാത്ര ചെയ്യണം) ഇനി നിസ്‌വ യിലേക്കാണ് എങ്കിൽ 160 കി.മി.(160 കെ.മി ) ഇബ്ര (103 കി.മി).,ഇബ്രി (280 കി.മീ),സൂർ (210 കി .മി ), ദുഃഖം (530 കി .മി ),സിനാവ് (180 കി.മി ) ബുഹസ്സൻ (265 കി മി )അൽ കാമിൽ (245 കി.മി.)ഖോറിയത്ത് (105 കി.മി) ഖസബ് (505 കി.മി.),
ഇനി കേരളം എന്ന് വിശഷിപ്പിക്കുന്ന സലാല യിലേക്ക് 1010 കിലോമീറ്റർ യാത്ര ചെയ്യണം.
നാട്ടിലെത്തും പോലെ വീട്ടിലിരുന്നാലും ശബളം കിട്ടുന്ന ജോലി ഗൾഫിൽ ഇല്ല,അവധിയും ഇല്ല,രാവും പകലും,ചൂടിലും തണുപ്പിലും പണി എടുക്കുന്നവർ നേതാവിനെ കാണാൻ പോയാൽ തിരികെ വരുമ്പോൾ നാട്ടിലേയ്ക്ക് പെട്ടി കെട്ടാനും തയ്യാറായി ഇരിക്കണം.
വസ്തുതകൾ മറച്ചു പിടിച്ചു അന്ധമായ രാഷ്ട്രീയ വിരോധം ഏതു വിധേനയും പ്രചരിപ്പിക്കുന്ന ഈ അധമ പ്രവർത്തി ഇനി എങ്കിലും മാധ്യമങ്ങൾക്കു നിറുത്തിക്കൂടേ….
പെയ്ഡ് മാധ്യമങ്ങൾ ആയി മലയാള മാധ്യമങ്ങൾ മാറിയതിനുള്ള ശക്തമായ തെളിവുകളിൽ ഒന്ന് മാത്രമാണിത്…
മോദിയുടെ ഒമാൻ സന്ദർശനത്തിൽ ഇന്ത്യയ്ക്ക് ഉണ്ടായ നേട്ടങ്ങളെ ജനങ്ങളെ അറിയിക്കാതെ എന്തിനീ …— പണി ചെയ്യുന്നു
മാധ്യമങ്ങൾ എത്ര കോഴിപ്പിച്ചാലും,തണുപ്പിച്ചാലും നരേന്ദ്ര മോഡി ജനങ്ങൾ തെരഞ്ഞെടുത്തു അധികാരത്തിൽ വന്ന ഇന്ത്യൻ ജനതയുടെ പ്രതിനിധിയും 130 കോടി ജനങ്ങളെടെ ഒരു നിശ്ചിത കാലത്തെ പ്രധാന മന്ത്രിയും ആണ്.അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ആളുകൾ പോയില്ല, വസ്ത്രധാരണം,അതിന്റെ വില ഒക്കെ എടുത്തു പറഞ്ഞു കളിയാക്കുമ്പോൾ സ്വയം ചിന്തിക്കുക,പാള തരും ഉടുത്തു അഴുക്കു പുരണ്ട കീറിയ ഖദറോ.കാവിയോ  ധരിച്ചു ഇന്ത്യയുടെ സാമ്പത്തീക,സാംസ്കാരിക വളർച്ചയെ പറ്റി വിദേശങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാൽ എന്ത് വിളയായിരിക്കും ഉണ്ടാവുക എനിക്കും നിങ്ങൾക്കും എന്ന്. നെഹ്രുവും,രാജീവും,ഇന്ദിരയും,ജെയ്ലിതായും,കരുണാകരനും,നായനാരും ഒക്കെ വിലകൂടിയ വസ്തങ്ങൾ തന്നെ ആണ് ധരിച്ചിരുന്നത്.ഗാന്ധിജി .ഒഴികെ…
ഇനി വാർത്തകൾ ഗൾഫിൽ നിന്നും എഴുതിയവർ/നൽകിയവരിൽ എത്രപേർ എത്രകാലം ഗൾഫിൽ ഉണ്ടായിരുന്നു എന്ന് കൂടി വാർത്തയോടൊപ്പം ചേർത്താൽ നന്ന്

Share This:

Comments

comments