ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹോട്ടല്‍ ദുബായ് നഗരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹോട്ടല്‍ ദുബായ് നഗരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

0
608
ജോണ്‍സണ്‍ ചെറിയാന്‍.
ദുബായ് : ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹോട്ടല്‍ ദുബായ് നഗരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 75 നിലകളിലായി 356 മീറ്റര്‍ ഉയരത്തിന്റെ തലയെടുപ്പില്‍ ജിവോറ ഹോട്ടലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടലെന്ന പേര് നേടിയ ജെ ഡബ്ല്യു മാരിയറ്റ് മാര്‍ക്വി ഹോട്ടലിന്റെ പ്രതാപം ജിവോറയുടെ വരവോടെ ഇടിയും. ദുബായ് അന്തര്‍ദേശീയ സാമ്ബത്തികകേന്ദ്രത്തിനടുത്ത് ഷേഖ് സയീദ് റോഡിനു സമീപമാണ് ജിവോറ.
232 ഡീലക്സ് മുറികളും 265 വണ്‍ ബെഡ് ഡീലക്സ് മുറികളും 31 ടു ബെഡ് സ്യൂട്ടുമടങ്ങുന്നതാണ് ഹോട്ടല്‍. കെട്ടിടത്തിന്റെ റൂഫ് ടോപ്പില്‍ സജ്ജീകരിച്ച റസ്റ്റോറന്റിലെത്തിയാല്‍ ദുബായ് സിറ്റിയുടെ മനോഹരമായ ദൃശ്യം വ്യക്തമാകും.
മാജിസ് അല്‍ അത്തറാണ് ഹോട്ടല്‍ പണിതത്. 528 മുറികളുള്ള ഹോട്ടല്‍ സമുച്ചയത്തില്‍ സ്വിമ്മിങ് പൂള്‍, ഹെല്‍ത്ത് ക്ലബ്, ലക്ഷ്വറി സ്പാ തുടങ്ങി നിരവധി അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Share This:

Comments

comments