ഡല്‍ഹിയില്‍ ചെരുപ്പ് നിര്‍മാണ കമ്പിനിയില്‍ വന്‍ തീപിടുത്തം.

ഡല്‍ഹിയില്‍ ചെരുപ്പ് നിര്‍മാണ കമ്പിനിയില്‍ വന്‍ തീപിടുത്തം.

0
414
ജോണ്‍സണ്‍ ചെറിയാന്‍.
ഡല്‍ഹി: ചെരുപ്പ് നിര്‍മാണ കമ്പിനിയില്‍ വന്‍ തീപിടുത്തം. അഗ്നിശമനസേനയുടെ ആറ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിദേയമാക്കിയത്. ഇന്ന് രാവിലെയോടെ ഡല്‍ഹിലെ നരേല വ്യവസായ മേഖലയിലാണ് തീപിടുത്തമുണ്ടായത്. 9.30യോടെ ഫാക്ടറിയുടെ താഴത്തെ നിലയില്‍ തീപിടിക്കുകയും നിമിഷങ്ങള്‍കൊണ്ട് തീ ഫാക്ടറിയുടെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.
സംഭവത്തില്‍ ഇതുവരെയും ആര്‍ക്കും പരുക്കേറ്റതായി അറിഞ്ഞിട്ടില്ല. വ്യവസായ മേഖലയായതിനാല്‍ അടുത്തടുത്ത് കടകളും ഫാക്ടറികളും ഉണ്ടായിരുന്നു. തീ നിയന്ത്രിക്കാന്‍ കഴിഞ്ഞതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക കമ്പിനികളും നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്

Share This:

Comments

comments