ഷാര്‍ജയില്‍ പത്താം നിലയില്‍ നിന്നും വീണ് ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി മരിച്ചു.

ഷാര്‍ജയില്‍ പത്താം നിലയില്‍ നിന്നും വീണ് ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി മരിച്ചു.

0
723
ജോണ്‍സണ്‍ ചെറിയാന്‍.
ഷാര്‍ജ: പത്താം നിലയില്‍ നിന്നും വീണ് ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി മരിച്ചു. മരണത്തെ കുറിച്ച്‌ പോലീസ് അന്വേഷിച്ചുവരികയാണ്. അല്‍ ഖാസിമിയയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
വീട്ടുജോലിക്കാരി ആത്മഹത്യ ചെയ്തതാണെന്ന് ഗള്‍ഫ് ന്യൂസിന് പോലീസ് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. 41 വയസുള്ള സ്ത്രീ ഇന്ത്യന്‍ കുടുംബത്തിന് കീഴിലായിരുന്നു ജോലി ചെയ്തിരുന്നത്.
കുടുംബാംഗങ്ങളെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ആത്മഹത്യയിലേയ്ക്ക് നയിച്ച സാഹചര്യം പോലീസ് അന്വേഷിച്ച്‌ വരികയാണ്.

Share This:

Comments

comments