കർത്താവേ നീയെത്ര വലിയവൻ. (കഥ)

കർത്താവേ നീയെത്ര വലിയവൻ. (കഥ)

0
1533
ജോമോൻ ഒക്‌ലഹോമ.
ജോസഫ് ചേട്ടന് ഒരുമകനാണ്, പക്ഷേ അദ്ദേഹം എപ്പഴുംപറയും ആയിരം നശുലങ്ങൾ ജനിക്കേണ്ടിയ സ്ഥാനത്താണ് ഈയൊരു ഹറാംപിറന്നവൻ ജനിച്ചതെന്ന്…. കാരണം അവന്റെ ജോലിതന്നെ… വായിനോട്ടം. പതിവിലും വിപരീതമായി അവൻ പല്ലുതേക്കുന്നതു ജോസഫ്‌ ചേട്ടൻ കണ്ടു. അപ്പൻ അമ്മയെ വിളിച്ചു, എടിയേ…. നിന്റെ മോൻ എവിടെപോവ. ? രാവിലേ ഒരിക്കലും ചെയ്യാത്തതൊക്കെ അവൻ ചെയ്യുന്നു.. ഇതുകേട്ട് അവന്റെയമ്മക്ക് ദേഷ്യം വന്നു.. എന്റെ കുഞ്ഞ് നന്നാകാൻ ശ്രമിക്കുമ്പോൾ നിങ്ങളെന്താ മനുഷ്യ അവൻ നേരെയാകാൻ സമ്മതിക്കില്ലേ. ? ഈ ലോകത്ത് ജോസഫ് ചേട്ടന് ആകെപ്പേടിയുള്ളത് തന്റെ ഭാര്യയെയാണ്.. അതുകൊണ്ട് പുള്ളിക്കാരൻ ഭാര്യയെ പെണക്കിയുള്ള ഒരുകളിക്കും ഇല്ല. ഭാര്യയുടെ ഈ പരിഭവം കേട്ടപ്പോൾ ജോസഫ് ചേട്ടൻ പറഞ്ഞു… എന്റെ പൊന്നുകൊച്ചുമോളേ…. നീ പിണങ്ങല്ലേ.. അവൻ നന്നാകട്ടടി…. ഒരു കുഴപ്പവുമില്ല.. ജോസഫ്ചേട്ടൻ അതുപറഞ്ഞു നാക്ക് അകത്തേകിട്ടതും മിറ്റത്ത്നിന്നും ഒരു വിളികേട്ടു എടാ ചാക്കോച്ചോ… ചാക്കോച്ചിയെ… ജോസഫേട്ടൻ കാതോർത്തു… ഒരു പരിചയമുള്ള ശബ്ദംപോലെ.. പിന്നെയും ജോസഫേട്ടൻ ചെവി കൂർപ്പിച്ചപ്പോൾ മനസിലായി ആ നാട്ടിലെ പേരുകേട്ട വായിനോക്കി സുനിലാണത്. അവൻ തന്റെമോനെ വിളിക്കാൻ വന്നതാണ്..
അവനെ ഈ വീട്ടിൽനിന്നും ആട്ടിവിട്ട് തന്റെ കുഞ്ഞാടായ മോനെ രക്ഷിക്കണം എന്നാഗ്രഹം ആ അപ്പനുണ്ട്.. പക്ഷേ കൊച്ചുമോളുടെ ( ഭാര്യയുടെ ) മുഖമോർക്കുമ്പോൾ ജോസഫേട്ടന് പേടിയാണ്.. സുനിലിന്റെ ശബ്ദം കേട്ട് തന്റെ പുന്നാരമോൻ ഉറക്കെപറഞ്ഞു എടാ ഞാൻ റെഡി… ദാ വരുന്നു.. ഇതുകേട്ട അവന്റെയമ്മ പറഞ്ഞു മോനേ കൊഴുക്കട്ട ഉണ്ടാക്കിവെച്ചിട്ടുണ്ട്.. മോൻ അത് കഴിച്ചേച്ചുംപോ… അമ്മയുടെ സ്നേഹത്തിനു മുൻപിൽ ആ മകൻ പറഞ്ഞു… വേണ്ടമ്മേ അത് ഒരുപണിയും ചെയ്യാതെ വീട്ടിലിരിക്കുന്ന അപ്പന് കൊടുക്ക്. അതുകേട്ടിട്ടും കേൾക്കാത്ത മട്ടിൽ അപ്പൻ ചാരുകസേരയിൽ ചാരിയിരുന്നു… അല്ലേലും ഈ നാട്ടിൽ ന്യായവും നീതിയും ഒന്നുമില്ലല്ലോ.. സ്വന്തം ഭാര്യ പുല്ലുവിലയാണ് ജോസഫേട്ടന് നൽകുന്നത്, പിന്നെ മോൻ വിലകൊടുക്കുമോ.. ? സുനിലും ചാക്കോച്ചനും ജാതിമത ഭേദം നോക്കാതെചെയ്യുന്ന ഒറ്റക്കാര്യമേയുള്ളു അത് വായിനോട്ടവും പ്രേമവും… രണ്ടും അവർക്ക് വീക്നസ് ആണ്… ഇന്നവർ പോകുന്നത് ഒരു കാര്യത്തിനാണ്. പണ്ട് ചാക്കോച്ചന്റെ കൂടെപഠിച്ച മറിയാമ്മ തന്റെ സഹോദരന്റെ വീടുകൂദാശക്ക് വെരുവാണ്, അവളെയൊന്ന് കാണണം..
കാരണം ചാക്കോച്ചൻ കുറേനടന്നതാണ് അവളുടെപുറകേ, പക്ഷേ ആ വനദേവദ കടാക്ഷിച്ചില്ല. ബെസ്റ്റോപ്പിന്റെയടുത്ത് കലുങ്കിൽ രണ്ടുപേരുംകൂടി തിരുവല്ല ബസ്സ്നോക്കി ഓരോബസ്സിലും തന്റെ മറിയം ഉണ്ടോയെന്ന് ചാക്കോച്ചൻ ആകാംഷയോടെ നോക്കി. പക്ഷേ ഭലം നിരാശ.. ഒടുവിൽ അവർ രണ്ടുപേരും ഒരു തീരുമാനത്തിലെത്തി ഈ വരുന്ന ബസുകൂടി നോക്കിയിട്ട് വീട്ടിൽപോയി പതിവുപോലെ വെല്ലതും കഴിക്കുക പിന്നെയും വരുന്നു. അവർ ആതീരുമാനത്തിൽ അടിയുറച്ചു, ദാ വരുന്നു ഒരു ബസ്സ്.. അതിൽനിന്നും കുറേപ്പേര് ഇറങ്ങി, പക്ഷേ തന്റെ മറിയാമ്മയുടോ മറിയാമ്മയുണ്ടോ എന്ന് കാണാൺവയ്യ. ആളുകളൊക്കെ വണ്ടിയിൽനിന്നും ഇറങ്ങി നടന്നുവരുന്നു.. അപ്പോഴതാ പുറകിൽനിന്നും ഒരു തടിച്ചസ്ത്രീ കയ്യിൽ ഒരുകുഞ്ഞും മറുകയ്യിൽ വേറൊരു കുഞ്ഞും ഒക്കത്ത് വേറൊരു കോച്ചുമായി അതാ വരുന്നു…. ചാക്കോച്ചന് സന്തോഷമായി. കാരണം അവളെയിപ്പോൾ കാണാൻ പ്രായമുള്ളവരെപോലെ ഇരിക്കുന്നു.. ചാക്കോച്ചനെ അവൾ കണ്ടതും വളരെ ദയനീയഭാവത്തിൽ നോക്കി തലതാഴ്ത്തി പോയി.. ഒരിക്കലും ദൈവത്തെ വിളിക്കാത്ത ചാക്കോച്ചൻ അപ്പൊ ദൈവത്തെ ഉറക്കെ സ്തുതിച്ചു…… കർത്താവേ.. നീയെത്ര വലിയവൻ.

Share This:

Comments

comments