ജോസ് ജോൺ മറ്റം (73 ) കാനഡായിലെ മോൺട്രിയാലിൽ നിര്യാതനായി.

ജോസ് ജോൺ മറ്റം (73 ) കാനഡായിലെ മോൺട്രിയാലിൽ നിര്യാതനായി.

0
101
ജയ്‌സണ്‍ മാത്യു.
മോൺട്രിയാൽ : കോട്ടയം കിടങ്ങൂർ സ്വദേശിയായ മറ്റത്തിൽ ജോസ് ജോൺ (73 ) കാനഡായിലെ മോൺട്രിയാലിലുള്ള വെസ്റ്റ് ഐലൻഡ് പാലേറ്റിവ് കെയർ സെന്ററിൽ ഫെബ്രുവരി 10 ശനിയാഴ്ച നിര്യാതനായി.
ലൂസി കണ്ടാരപ്പള്ളിൽ (കളരിക്കൽ ) ആണ് ഭാര്യ. ജോൺ മറ്റം (മോൺട്രിയാൽ ), മേരി ആൻ (സെൻറ് ലൂയിസ് ) എന്നിവർ മക്കളാണ് . സിജോ മുണ്ടപ്ലാക്കിൽ (സെൻറ് ലൂയിസ് )ജാമാതാവും, ജയ്‌ഡൻ , മെയ്‌സൺ എന്നിവർ കൊച്ചു മക്കളുമാണ് . സഹോദരങ്ങൾ: മാത്യു (ഫ്ലോറിഡ ), ത്രേസിയാമ്മ (കേരളം ), പരേതരായ അമ്മിണി , മേരി , തോമസ് .
കുറേക്കാലം ഇന്ത്യൻ എയർ ഫോഴ്സിൽ സേവനമനുഷ്ടിച്ച ജോസ് 1971 -ലാണ് കാനഡായിലെത്തിയത് . പിന്നീട് 40 വർഷത്തോളം റോൾസ് റോയ്‌സ് ഉദ്യോഗസ്ഥനായിരുന്നു .
ഫെബ്രുവരി 18 ഞായറാഴ്ച വൈകുന്നേരം 5 .30 മുതൽ 9 മണി വരെ Yves-Legare Funeral home (1350 Autoroute 13, Laval, Quebec, H7X 3W) – മൃതശരീരം പൊതുദർശനത്തിന് വെയ്ക്കുന്നതാണ് . 7 .30 – ന് ഒപ്പീസും മറ്റ് മരണാനന്തര ശുശ്രൂഷകളും ഉണ്ടായിരിക്കും. ഫെബ്രുവരി 19 തിങ്കളാഴ്ച രാവിലെ 11 മണിക്ക് Holy Name of Jesus Catholic Church (899 Chomedey Blvd, Laval, Quebec, H7V 2X1)- ൽ ദിവ്യബലിയും തുടർന്ന് മൃതസംസ്കാരവും നടക്കും .

Share This:

Comments

comments