ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനും ഇനിമുതല്‍ ജി എസ് ടി.

ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനും ഇനിമുതല്‍ ജി എസ് ടി.

0
547
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി:ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനും ഇനിമുതല്‍ ജി.എസ്.ടി ഈടാക്കും. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യുടെതാണ് തീരുമാനം. ഇതനുസരിച്ച്‌ പുതിയ സേവനങ്ങള്‍ക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തും.
നിലവില്‍ വിലാസം, ജനനത്തീയതി, മൊബൈല്‍ നമ്ബര്‍, ഇമെയില്‍ എന്നിവയില്‍ മാറ്റം വരുത്തുന്നതിനായി യു.ഐ.ഡി.എ.ഐ 25 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാല്‍ 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതോടെ ഇത് 30 രൂപയാകും. അടുത്തയാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

Share This:

Comments

comments