ആധാര്‍കാര്‍ഡ് ഹാജരാക്കാത്തതിനെ തുടര്‍ന്ന് യുവതി ആശുപത്രിവരാന്തയില്‍ പ്രസവിച്ചു.

ആധാര്‍കാര്‍ഡ് ഹാജരാക്കാത്തതിനെ തുടര്‍ന്ന് യുവതി ആശുപത്രിവരാന്തയില്‍ പ്രസവിച്ചു.

0
584
ജോണ്‍സണ്‍ ചെറിയാന്‍.
ഗുഡ്ഗാവ്: ആധാര്‍കാര്‍ഡ് ഹാജരാക്കാത്തതിനെ തുടര്‍ന്ന് യുവതി ആശുപത്രിവരാന്തയില്‍ പ്രസവിച്ചു. മുന്നി എന്ന ഇരുപത്തിയഞ്ചുകാരിക്കാണ് ഗുരുഗ്രാമിലെ സിവില്‍ ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ദുരനുഭവം നേരിട്ടത്. സംഭവത്തെത്തുടര്‍ന്ന് ഒരു ഡോക്ടറെയും നഴ്സിനെയും സസ്പെന്‍ഡ് ചെയ്തു.
പ്രസവവേദന ആരംഭിച്ചതിനെത്തുടര്‍ന്നാണ് മുന്നി ഭര്‍ത്താവിനെയും കൂട്ടി ആശുപത്രിയിലെത്തിയത്. അള്‍ട്രാസൗണ്ട് സ്കാനിംഗ് നടത്തിയശേഷമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാവൂ എന്നായിരുന്നു ഗൈനക്കോളജിസ്റ്റിന്റെയും നഴ്സിന്റെയും നിലപാട്. ആധാര്‍കാര്‍ഡ് കയ്യിലില്ലാത്തതിനാല്‍ സ്കാനിംഗ് ചെയ്യാനാവാതെ വന്നു. ആധാര്‍ നമ്ബറും വോട്ടര്‍ ഐഡി കാര്‍ഡും ഉണ്ടെന്ന് പറഞ്ഞിട്ടും സ്കാനിംഗ് നടത്താന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല. രണ്ട് മണിക്കൂറോളം ആശുപത്രി വരാന്തയില്‍ കഴിയേണ്ടി വന്ന മുന്നി അവിടെത്തന്നെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.
ഗര്‍ഭിണിയായ ശേഷം മുന്നി മതിയായ ആരോഗ്യപരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്നും അതിനാലാണ് സ്കാനിംഗ് റിപ്പോര്‍ട്ടുണ്ടെങ്കിലേ വാര്‍ഡില്‍ പ്രവേശിപ്പിക്കാനാവൂ എന്ന് പറഞ്ഞതെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തെത്തുടര്‍ന്ന് ജനങ്ങള്‍ ആശുപത്രിയിലേക്ക് ഓടിക്കൂടുകയും പ്രതിഷേധിക്കുകയും ചെയ്തു.

Share This:

Comments

comments