Home News Gulf അനധികൃതമായി അവധിയില്‍ പോയ ജീവനക്കാരെ പുറത്താക്കാനൊരുങ്ങി റയില്‍വേ.
ജോണ്സണ് ചെറിയാന്.
ന്യൂഡല്‍ഹി: കേന്ദ്ര റയില്‍വേ മന്ത്രി പിയുഷ് ഗോയലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അനധികൃതമായി അവധിയില്‍ പോയ ജീവനക്കാരെ പുറത്താക്കാനൊരുങ്ങി റയില്‍വേ. 13,000 പേരെ സര്‍വീസില്‍നിന്നു പുറത്താക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. ആകെയുള്ള 13 ലക്ഷം ജീവനക്കാരില്‍ 13,000ത്തില്‍ അധികം പേര് ദീര്‍ഘകാലമായി അവധിയിലാണെന്നു പരിശോധനയില്‍ കണ്ടെത്തി. ജീവനക്കാര്‍ അവധിയിലായതിനാല്‍ പല തസ്തികകളും ആളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. അവധിയായതിനാല്‍ പുതിയ നിയമനത്തിനുള്ള സാധ്യതയുമില്ല.
Comments
comments