മനുഷ്യനല്ല, സ്രഷ്ടാവാണ് അവകാശങ്ങള്‍ നല്‍കുന്നത്: ട്രംപ്.

മനുഷ്യനല്ല, സ്രഷ്ടാവാണ് അവകാശങ്ങള്‍ നല്‍കുന്നത്: ട്രംപ്.

0
547
പി.പി.ചെറിയാന്‍.
വാഷിങ്ടന്‍: മനുഷ്യനല്ല സ്രഷ്ടാവാണ് അവകാശങ്ങള്‍ നല്‍കുന്നതെന്ന് ഡോണള്‍ഡ് ട്രംപ്. സ്രഷ്ടാവ് നല്‍കുന്ന അവകാശങ്ങള്‍ ലോകത്തിലെ ഒരു ശക്തിക്കും എടുത്തു മാറ്റാനാവില്ലെന്നും ട്രംപ് പറഞ്ഞു. 66ാമത് നാഷണല്‍ പ്രെയര്‍ ബ്രേക്ക് ഫാസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ട്രംപ്. രാജ്യത്തിന് പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള ശക്തി ലഭിക്കുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം കണ്‍ഗ്രേഷണല്‍ ബേസ്‌ബോള്‍ ഇവന്റിനിടയില്‍ വെടിയേറ്റു ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം സ്റ്റീവ് തനിക്കു ലഭിച്ച അത്ഭുത സൗഖ്യത്തെക്കുറിച്ചു വിശദീകരിച്ചു. 1953 ലാണ് നാഷണല്‍ പ്രെയര്‍ ബ്രേക്ക് ഫാസ്റ്റ് ആരംഭിച്ചത്. അന്നത്തെ പ്രസിഡന്റായിരുന്ന ഐസര്‍ ഹോവര്‍ എല്ലാ വര്‍ഷവും ഈ ചടങ്ങ് ആവര്‍ത്തിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഫെല്ലോഷിപ്പു ഫൗണ്ടേഷനാണ് ഇതിന് നേതൃത്വം നല്‍കുന്നത്. 

 

Share This:

Comments

comments