സുഹൃത്തുക്കളുടെ പരിഹാസം അതിരുകടന്നു;മനംനൊന്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

സുഹൃത്തുക്കളുടെ പരിഹാസം അതിരുകടന്നു;മനംനൊന്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

0
1012
ജോണ്‍സണ്‍ ചെറിയാന്‍.
മംഗളൂരു:സുഹൃത്തുക്കളുടെ പരിഹാസം അതിരുകടന്നു, വാട് സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കി, മനംനൊന്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ബംഗളൂരു സൗത്ത് വെസ്റ്റിലെ രാജരാജേശ്വരി നഗറില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
കുമാരസ്വാമിയിലെ ദയാനന്ദ സാഗര്‍ എഞ്ചിനീയറിംഗ് കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി സി മേഘ്നയാണ് വീട്ടിനുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ബാങ്ക് ഉദ്യോഗസ്ഥരായ ചന്ദ്രശേഖര്‍- ലത ദമ്ബതികളുടെ മകളാണ് മേഘ്ന. എഞ്ചിനീയറായ ഭാവന ചേച്ചിയാണ്.
ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെ മേഘ്ന കോളജില്‍ പോയിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ ജോലിക്ക് പോയതോടെ വീട്ടില്‍ തിരിച്ചെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ മേഘ്നയുടെ ചേച്ചി ഭാവന വീട്ടിലെത്തിയപ്പോള്‍ മേഘ്നയുടെ മുറി അടച്ചിട്ടിരിക്കുന്നതായി കണ്ടു. തട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് ജനലിലൂടെ എത്തിനോക്കി. അപ്പോള്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന സഹോദരിയെ ആണ് കണ്ടതെന്ന് പോലീസ് പറഞ്ഞു. ഉടന്‍തന്നെ ഫോണിലൂടെ മാതാപിതാക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ച്‌ വാതില്‍ തുറന്ന് മേഘ്നയെ താഴെ ഇറക്കിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
അതേസമയം മകള്‍ കോളജില്‍ മറ്റു കുട്ടികളുടെ കളിയാക്കലിന് ഇരയായിട്ടുണ്ടെന്നും ഇത് അസഹ്യമായതാണ് ജീവനൊടുക്കാന്‍ മകളെ പ്രേരിപ്പിച്ചതെന്നും മാതാപിതാക്കള്‍ പറയുന്നു. 2017 നവംബര്‍ അവസാനത്തോടെയാണ് മകള്‍ക്കെതിരെ മറ്റു കുട്ടികളുടെ ശല്യം ചെയ്യലും കളിയാക്കലും തുടങ്ങിയതെന്നും മാതാപിതാക്കള്‍ പറയുന്നു.
ഒരു മൊബൈല്‍ഫോണ്‍ കാണാതായ സംഭവത്തെ തുടര്‍ന്നാണ് മേഘ്നയ്ക്കെതിരെ കുട്ടികള്‍ തിരിഞ്ഞത്. ഇതുസംബന്ധിച്ച്‌ മേഘ്ന കോളജില്‍ പരാതിയും നല്‍കിയിരുന്നു. ഇതോടെ മറ്റു കുട്ടികള്‍ മേഘ്നയോട് സംസാരിക്കുന്നത് അവസാനിപ്പിച്ചു. പുസ്തകം കൊടുക്കാതെയായി, മാത്രമല്ല വാട്സ് ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കുകയും ചെയ്തുവെന്നും ഇത് മകളെ മാനസികമായി ആകെ തകര്‍ത്തുവെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. ഇതേതുടര്‍ന്ന് മകളെ കൗണ്‍സലിംഗിന് വിധേയമാക്കിയെങ്കിലും മാറ്റമുണ്ടായില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

Share This:

Comments

comments