Home Cinema പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആമി തിയേറ്ററുകളിലെത്തി.
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമി തിയേറ്ററുകളിലെത്തി. തിരുവനന്തപുരത്ത് നടന്ന പ്രത്യേക പ്രദര്‍ശനത്തിന് മന്ത്രിമാര്‍, മാധവിക്കുട്ടിയുടെ സഹോദരി എന്നിവരടക്കം നിരവധിപേരെത്തി.
കേരളത്തില്‍ മാത്രം നൂറോളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തില്‍ ആമിയായി മഞ്ജു വാര്യരാണ് എത്തുന്നത്. ടൊവിനോ തോമസ്, അനൂപ് മേനോന്‍, മുരളീ ഗോപി, രണ്‍ജി പണിക്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെ.പി.എ.സി ലളിത, രാഹുല്‍ മാധവ് തുടങ്ങി ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.
Comments
comments