കൊല്ലത്ത് പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നു ഷോക്കേറ്റ് നാല് വയസ്സുകാരന്‍ മരിച്ചു.

കൊല്ലത്ത് പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നു ഷോക്കേറ്റ് നാല് വയസ്സുകാരന്‍ മരിച്ചു.

0
1350
ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലം: കൊല്ലത്ത് പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നു ഷോക്കേറ്റ് നാല് വയസ്സുകാരന്‍ മരിച്ചു. പുനലൂര്‍ പ്ലാത്തറ സ്വദേശി അമലാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന മുത്തശ്ശി പൊന്നമ്മക്കും ഷോക്കേറ്റു.
വ്യാഴാഴ്ച രാവിലെ 8 മണിയോട് കൂടി ഇരുവരും വീടിനുസമീപത്തുള്ള കൃഷിസ്ഥലത്തേക്ക് പോകുകയായിരുന്നു. ആദ്യം ഷേക്കേറ്റ് മുത്തശ്ശി നിലത്തു വീണപ്പോള്‍ ഇവരുടെ അടുത്തേക്ക് ഓടിയെത്തിയ അലനും ഷോക്കേല്‍ക്കുകയിരുന്നു. ഇരുവരെയുംരക്ഷിക്കാനെത്തിയ കൃഷിസ്ഥലത്ത് ജോലി ചെയ്തിരുന്ന ആള്‍ക്കും ഷോക്കേറ്റു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരേയും പുനലൂര്‍ താലൂക്ക് ആശുപുത്രിയില്‍ എത്തിച്ചെങ്കിലും അലന്‍ മരിച്ചിരുന്നു. മുത്തശ്ശിയായ പൊന്നമ്മയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലന്റെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക് മാറ്റി. ഷിജു- ജിന്‍സി ദമ്ബതികളുടെ ഇളയ മകനാണ് മരിച്ച അലന്‍.

Share This:

Comments

comments