ദേശീയ വിര വിമുക്ത ദിനം. (അനുഭവ കഥ)

ദേശീയ വിര വിമുക്ത ദിനം. (അനുഭവ കഥ)

0
604
മിലാല്‍ കൊല്ലം.
ഞാൻ നിന്ന ഗൾഫ്‌ രാജ്യത്ത്‌ ഒരു പതിവുണ്ട്‌. എലിയേ ഇല്ലാതാക്കുക. അതിനു വേണ്ടി അവർ ചെയ്യുന്നത്‌. ഒരു മുനിസിപ്പാലിറ്റിയിൽ (ബൽദ്യയാ) ഉള്ള എല്ലാ സ്ഥലത്തും ഒരൊറ്റ ദിവസം വിഷം വയ്ക്കും. അങ്ങനെ വരുമ്പോൾ ഇതിനൊന്നും രക്ഷപ്പെടാൻ മാർഗ്ഗമില്ല. പിന്നീട്‌ കുറേ നാൾ എലി വിമുക്ത മുനിസിപ്പാലിറ്റി ആയിരിക്കും.
അതുപോലെ ദേശീയ വിര വിമുക്ത ദിനം പ്രമാണിച്ച്‌ കൊല്ലം ജില്ലയിൽ 597918 കുട്ടികൾക്കാണു സൗജന്യമായി ആൽബൻഡസോൾ ഗുളിക നൽകുന്നത്‌. ആഹാര ശേഷം ചവച്ച്‌ അരച്ച്‌ തിന്നണം. ഒരു വയസിനും പത്തൊൻപത്‌ വയസിനും ഇടയിൽ ഉള്ള കുട്ടികൾക്കാണു നൽകുന്നത്‌.
വിരയ്ക്ക്‌ കാരണമാകുന്ന അണുക്കളെ പൂർണ്ണമായും ഒഴിവാക്കി മണ്ണിൽക്കൂടിയുള്ള വ്യാപനം തടയുകയാണു ലക്ഷ്യം.
ഞാൻ അങ്ങനെ കുട്ടികളൊട്‌ ചോദിച്ചു അപ്പോൾ അവർ പറയുന്നത്‌ ഇതിനെ കുറിച്ച്‌ ഒന്നും അറിയില്ല എന്നാണു. ചിലപ്പോൾ നാളെ സ്കൂളിൽ ചെല്ലുമ്പോൾ പറയാതെ കൊടുക്കുമായിരിക്കും.
ഞാൻ പഠിക്കുന്ന സമയം ദേശീയ വിര വിമുക്ത ദിനം ഉണ്ടായിരുന്നോ എന്ന് അറിയില്ല. അതുപോലെ അന്ന് വിരയ്ക്ക്‌ ഗുളികകളും ഇല്ലായിരുന്നു.
അന്ന് സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യമായി ആന്റിഫാർ കൊടുക്കുമായിരുന്നു. ഈ ആന്റിഫാർ കുടിക്കാനും കുറച്ച്‌ ബുദ്ധിമുട്ടായിരുന്നു. അതിമധുരമായിരുന്നു ആന്റിഫാർ. കഴിച്ചാലോ… മന്തടിച്ച വിരകൾ താഴോട്ട്‌ പോണോ മേൽപ്പോട്ട്‌ പോണോ എന്നറിയാതെ പകുതി വഴിയ്ക്ക്‌ വന്ന് നിൽക്കുമായിരുന്നു. അല്ലെങ്കിൽ ശർദ്ദിൽ വന്നിട്ട്‌ തൊണ്ടയിൽ കുരുങ്ങുമായിരുന്നു. അങ്ങനെ കഴിച്ചാൽ വിരകൾ ദ്രവിച്ച്‌ പോകുന്ന ഡിക്കാരീസ്‌ ഗുളിക വിപണിയിൽ വന്നു. കുട്ടികൾക്ക്‌ 50മില്ലിഗ്രാമും വലിയവർക്ക്‌ 150മില്ലിഗ്രാമും. പിന്നീട്‌ മെബൻഡസോൾ വന്നു. ഇപ്പോൾ ആൽബൻഡസോൾ.
എന്തായാലും ആൽബൻഡസോൾ ഗുളികയുടെ വില നോക്കുമ്പോൾ 597918കുട്ടികൾക്ക്‌ ഗുളിക കിട്ടിയാൽ നന്ന്. അല്ലെങ്കിൽ ആരാന്റേ കീശയിൽ.

Share This:

Comments

comments