കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത പനാമയുടെ എണ്ണക്കപ്പല്‍ വിട്ടയച്ചു.

കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത പനാമയുടെ എണ്ണക്കപ്പല്‍ വിട്ടയച്ചു.

0
453
ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത പനാമയുടെ എണ്ണക്കപ്പല്‍ വിട്ടയച്ചു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ കപ്പലിലെ 22 ഇന്ത്യക്കാര്‍ അടക്കം എല്ലാ ജീവനക്കാരും സുരക്ഷിതര്‍. ചൊവ്വാഴ്ചയാണ് കപ്പല്‍ വിട്ടയച്ചതെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എം.ടി മറീന എക്സ്പ്രസ് എന്ന കപ്പലാണ് കണ്ടെത്തിയത്. നാല് ദിവസം മുന്‍പ് ആഫ്രിക്കന്‍ തീരത്തുനിന്ന് കാണാതായ കപ്പലാണിത്.
ഹോങ് കോംഗിലെ ആഗ്ലോ ഈസ്റ്റേണ്‍ കമ്ബനിക്കു വേണ്ടി ഗ്യാസോലിനുമായി പോയ കപ്പലാണ് തട്ടിക്കൊണ്ടുപോയത്. 13,500 ടണ്‍ ഗ്യാസോലിന്‍ ആയിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പലിലെ ജീവനക്കാരും ചരക്കും സുരക്ഷിതമാണെന്ന് കമ്ബനി വ്യക്തമാക്കി. മോചനദ്രവ്യം നല്‍കിയാണോ ഇവരെ വീണ്ടെടുത്തതെന്ന് വ്യക്തമല്ല.
വെള്ളിയാഴ്ചയാണ് ഗനിയ കടലിടുക്കിലെ ബെനീനില്‍ വച്ച്‌ കപ്പലുമായുള്ള ബന്ധം നഷ്ടമായത്. കടല്‍ക്കൊള്ളക്കാരുടെ വിഹാരകേന്ദ്രമാണ് ഗനിയ കടലിടുക്ക്. കപ്പലുകള്‍ തട്ടിയെടുത്ത് ചരക്കുകള്‍ മോഷ്ടിക്കുകയും ജീവനക്കാരെ വിട്ടുനല്‍കാന്‍ വന്‍തുക മോചനദ്രവ്യമായി വാങ്ങുകയുമാണ് ഇവരുടെ പതിവ്.
കാണാതായ കപ്പല്‍ വീണ്ടെടുക്കാന്‍ നൈജീരിയന്‍ ബെനീന്‍ നേവികളുടെ സഹായം തേടിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Share This:

Comments

comments