കാത്തിരിപ്പിന് വിരാമം; ‘ഇരുവഴിഞ്ഞിപ്പുഴയുടെ മണവാട്ടിയും പിന്നെ സുല്‍ത്താന്‍മാന്മാരും’ അരങ്ങിലേക്ക്..

കാത്തിരിപ്പിന് വിരാമം; 'ഇരുവഴിഞ്ഞിപ്പുഴയുടെ മണവാട്ടിയും പിന്നെ സുല്‍ത്താന്‍മാന്മാരും' അരങ്ങിലേക്ക്..

0
731
സാലിം ജീറോഡ്.
മുക്കം: ‘എന്നു നിന്റെ മൊയ്തീനു’ ശേഷം മുക്കത്തിന്റെ മണ്ണില്‍ മറ്റൊരു ദൃശ്യവിസ്മയം കൂടി തീര്‍ക്കാനൊരുങ്ങുകയാണ് യുവ സംവിധായകന്‍ ഫൈസല്‍ ഹുസൈനും സംഘവും. രണ്ടര വര്‍ഷത്തെ തന്റെ അന്വേഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലം. ഇരുഴിഞ്ഞിപ്പുഴയുടെ കഥ പറയുന്ന ഡോക്യുമെന്റി ഫിലിം നീണ്ട കാത്തിരിപ്പുകള്‍ക്കു വിരാമമിട്ടാണ് പ്രദര്‍ശനത്തിനെത്തുന്നത് ആവേശപൂര്‍വം കാത്തിരിക്കുകയാണ് മലയോര ജനത.
ഇരുവഴിഞ്ഞിപ്പുഴയുടെ ഉല്‍ഭവകേന്ദ്രമായ വെള്ളരിമല മുതല്‍ ചാലിയാറിലെ സംഗമം വരെ, ഇരു കരയിലുമുള്ള പ്രതിഭകളെയും ഈ ഡോക്യുമെന്റിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇരുവഴിഞ്ഞിയുടെയും ചാലിയാറിന്റെയും സമീപത്തെ ജീവിതം, സംസ്‌കാരം എന്നിവ മനോഹരമായ ഫ്രൈമിലൂടെ ചിത്രത്തില്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. കൂടാതെ ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ നിരവധി കലാ സാഹിത്യ പ്രതിഭകള്‍ ഒത്തുചേര്‍ന്ന വേറിട്ട ഒരു ദൃശ്യ വിസ്മയമായിരിക്കും രണ്ടേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫിലിം എന്ന് ഫൈസല്‍ ഹുസൈന്‍ പറയുന്നു.
ജനകീയമായി നിര്‍മിച്ച ഡോക്യുമെന്ററി ഫൈസല്‍ ഹുസൈനാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. ഹിസാബ് പ്രോഹൗസ്, ദിലീഫ് മിറാക്കിള്‍, ഹര്‍ഷദ്, പ്രമുഖ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ നിസാര്‍ കൊളക്കാടന്‍ എന്നിവരടങ്ങുന്ന സംഘമാണ് കാമറയില്‍ പകര്‍ത്തിയത്.
ലഹരിവിരുദ്ധ സന്ദേശവുമായി ഇറങ്ങിയ ടൈം ഓവര്‍, ലാസ്റ്റ് ലൗ, മോചനം, ക്ലാസ്‌ഫൈഡ്‌സ് തുടങ്ങിയ ടെലിഫിലിമുകളിലൂടെ ശ്രദ്ധേയനായ ഫൈസല്‍ ഹുസൈന്‍ കൊടിയത്തൂര്‍ സ്വദേശിയാണ്. മാവേലിയും കുഞ്ഞാറ്റകളും എന്ന ഫൈസലിന്റെ മ്യൂസിക് വീഡിയോ നേരത്തെ സംസ്ഥാന ചലചിത്ര അക്കാദമിയുടെ പുരസ്‌കാരം നേടിയിട്ടുണ്ട്.
ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ 9 മണിക്ക് മുക്കം അഗസ്ത്യമുഴി റോസ് തിയറ്ററിലാണ് റിലീസിംഗ് ഒരുക്കിയിരിക്കുന്നത്. ഒ അബ്ദുറഹ്മാന്‍, എംഎന്‍ കാരശ്ശേരി, പ്രഫ. ഹമീദ് ചേന്ദമംഗല്ലൂര്‍, ഒ അബ്ദുല്ല, കാഞ്ചനമാല, സലാം കൊടിയത്തൂര്‍, ജോര്‍ജ് എം തോമസ് എം.എല്‍.എ, സിപി ചെറിയമുഹമ്മദ് തുടങ്ങിയവര്‍ പ്രകാശനചടങ്ങില്‍ സംബന്ധിക്കും.

67

Share This:

Comments

comments