സ്കൂളില്‍ ഫീസ് അടയ്ക്കാത്തതിനാല്‍ അധികൃതര്‍ പുറത്താക്കിയ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്​തു.

സ്കൂളില്‍ ഫീസ് അടയ്ക്കാത്തതിനാല്‍ അധികൃതര്‍ പുറത്താക്കിയ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്​തു.

0
619
ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദരാബാദ്: സ്കൂളില്‍ ഫീസ് അടയ്ക്കാത്തതിനാല്‍ അധികൃതര്‍ പുറത്താക്കിയ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സ്വകാര്യ സ്കൂള്‍ അധികൃതര്‍ ഫീസ് നല്‍കാത്തതിന് കുട്ടിയെ പരസ്യമായി അപമാനിച്ചിരുന്നു.
പരീക്ഷ എഴുതുന്നതിനിടെ സ്കൂള്‍ അധികൃതര്‍ ക്ലാസിലെത്തി വിദ്യാര്‍ത്ഥിനിയെ ഫീസടക്കാത്തതിനാല്‍ പരീക്ഷ എഴുതാന്‍ സാധിയ്ക്കില്ലെന്ന് അറിയിച്ചു. സ്കൂള്‍ അധികൃതര്‍ അപമാനിച്ചെന്ന് വീട്ടിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി സഹോദരിയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഫാനില്‍ തുങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു.
‘അവരെന്നെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല, അമ്മ എന്നോട് ക്ഷമിക്കൂ.’ എന്ന് കുറിപ്പ് എഴുതി വെച്ച ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Share This:

Comments

comments