ഇന്ത്യാ പ്രസ് ക്ലബ് ഡാലസ് ചാപ്റ്റര്‍: ടി.സി ചാക്കോ പ്രസിഡന്റ്, ബിജിലി ജോര്‍ജ് സെക്രട്ടറി.

ഇന്ത്യാ പ്രസ് ക്ലബ് ഡാലസ് ചാപ്റ്റര്‍: ടി.സി ചാക്കോ പ്രസിഡന്റ്, ബിജിലി ജോര്‍ജ് സെക്രട്ടറി.

0
497
പി.പി. ചെറിയാന്‍.
ഗാര്‍ലന്റ് (ഡാലസ്): ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ്- ഡാലസ് ചാപ്റ്റര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു.ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ റ്റി. സി. ചാക്കോ (പ്രസിഡന്റ്), ബിജിലി ജോര്‍ജ് (സെക്രട്ടറി) ബന്നി ജോണ്‍ (ട്രഷറര്‍), സിജു വി. ജോര്‍ജ് (വൈസ് പ്രസിഡന്റ്) മാര്‍ട്ടിന്‍ വിലങ്ങോലില്‍ (ജോ. സെക്രട്ടറി) എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തതായി തിരഞ്ഞെടുപ്പ് ഓഫിസര്‍ എബ്രഹാം തെക്കേമുറി അറിയിച്ചു. 
എബ്രഹാം തോമസ്, പി. പി. ചെറിയാന്‍, സണ്ണി മാളിയേക്കല്‍, അനില്‍ മാത്യു അഗാരിയത്ത്,ജോസ് പ്ലാക്കാട്ട് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.ഐപിസിഎന്‍എ ഡാലസ് ചാപ്റ്റര്‍ സ്ഥാപകാംഗവും മുന്‍ പ്രസിഡന്റുമായ എബ്രഹാം തെക്കേമുറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചാപ്റ്റര്‍ മുന്‍ അംഗം ഏലിയാസ് മര്‍ക്കോസിന്റെ അകാല നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. 
തുടര്‍ന്ന് വാര്‍ഷിക റിപ്പോര്‍ട്ട് ജോസഫ് മാര്‍ട്ടിന്‍ അവതരിപ്പിച്ചു.ഷിക്കാഗോയില്‍ നടന്ന നാഷണല്‍ കോണ്‍ഫറന്‍സ് വിജയിപ്പിക്കുന്നതിന് പ്രസിഡന്റ് ശിവന്‍ മുഹമ്മ, ഡോ. ജോര്‍ജ് കാക്കനാട്, ജോസ് കടാപുറം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളെ യോഗം വിലയിരുത്തി.മധു കൊട്ടാരക്കര, സുനില്‍ തൈമറ്റം എന്നിവരുടെ നേതൃത്വത്തില്‍ പുതുതായി ചുമതലയേറ്റ ഐപിസിഎന്‍എ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വവിധ പിന്തുണയും യോഗം വാഗ്ദാനം നല്‍കി.
നാഷണല്‍ കമ്മിറ്റി ഓഡിറ്ററായി ഡാലസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലിനെ യോഗം പ്രത്യേകം അഭിനന്ദിച്ചു.യോഗത്തില്‍ ബിജിലി ജോര്‍ജ് സ്വാഗതവും മാര്‍ട്ടിന്‍ വിലങ്ങോലില്‍ നന്ദിയും രേഖപ്പെടുത്തി

Share This:

Comments

comments