ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുത് ; ഹര്‍ജി ഹൈക്കോടതിയില്‍

ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുത് ; ഹര്‍ജി ഹൈക്കോടതിയില്‍

0
598
ജോണ്‍സണ്‍ ചെറിയാന്‍.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ചിത്രം ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഇടപ്പള്ളി സ്വദേശി കെ. രാമചന്ദ്രന്‍ എന്ന വ്യക്തിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ആമിയുടെ തിരക്കഥ കോടതി നേരിട്ട് പരിശോധിച്ച്‌ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ ഭേതഗതി വരുത്താന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ അവകാശപ്പെടുന്നതെങ്കിലും യഥാര്‍ത്ഥവിവരങ്ങള്‍ പലതും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വസ്തുതകള്‍ മറച്ചുവച്ചും വളച്ചൊടിച്ചുമാണ് ചിത്രമെടുക്കുന്നത്. ഇതിന് സംവിധായകന് അധികാരമില്ല ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഫെബ്രുവരി 9 ന് ചിത്രം പുറത്തിറങ്ങാനിരിക്കേയാണ് വീണ്ടും പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. മഞ്ജു വാര്യരാണ് മാധവിക്കുട്ടിയായെത്തുന്നത്. മുരളി ഗോപി, ടൊവിനോ തോമസ്, അനൂപ് മേനോന്‍, കെ.പി.എ.സി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ബിജിബാലാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. എം ജയചന്ദ്രന്‍, തൗഫിക് ഖുറേഷി എന്നിവരാണ് പാട്ടുകളൊരുക്കുന്നത്. റീല്‍ ആന്റെ റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ തോമസ് പൊഴോലിപറമ്ബിലാണ് ചിത്രം നിര്‍മിക്കുന്നത്.

Share This:

Comments

comments