വിമാനത്തില്‍ യാത്രക്കാരി കുഞ്ഞിന് ജന്മം നല്‍കി ; രക്ഷകനായി ഇന്ത്യന്‍ വംശജനായ ഡോക്ടര്‍.

വിമാനത്തില്‍ യാത്രക്കാരി കുഞ്ഞിന് ജന്മം നല്‍കി ; രക്ഷകനായി ഇന്ത്യന്‍ വംശജനായ ഡോക്ടര്‍.

0
1390
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂയോര്‍ക്ക് : ഡല്‍ഹി – ന്യൂയോര്‍ക്ക് വിമാനത്തില്‍ യാത്രക്കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവവേദന അനുഭവപ്പെട്ട സമയത്ത് സ്ത്രീക്ക് അടിയന്തിര ചികിത്സ നല്‍കിയത് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ സിജ് ഹേമലും അദ്ദേഹത്തിന്റെ സുഹൃത്തുമാണ്.
സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുത്ത ശേഷം പാരീസില്‍ നിന്ന് മടങ്ങുകയായിരുന്നു സിജ് ഹേമല്‍. ഗ്രീന്‍ലാന്റിന്റെ ദക്ഷിണമേഖലയ്ക്ക് മുകളില്‍ വിമാനമെത്തിയപ്പോഴാണ് ടൊയിന്‍ ഒഗുണ്ടിപെ എന്ന യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അമേരിക്കയിലെ ക്ലീവ്ലാന്റ് ക്ലിനിക്കില്‍ രണ്ടാം വര്‍ഷം യൂറോളജി വിദ്യാര്‍ത്ഥിയായ ഹേമലും സുഹൃത്തും ശിശുരോഗവിദഗ്ധയായ സൂസന്‍ സ്റ്റീഫനും ചേര്‍ന്ന് യുവതിയ്ക്ക് അടിയന്തിര സഹായം നല്‍കുകയായിരുന്നു.
അടിയന്തിരമായി വിമാനം ഇറക്കാന്‍ പറ്റുന്ന താവളം അമേരിക്കന്‍ മിലിട്ടറി ബേസായിരുന്നു. എന്നാല്‍ അവിടേയ്ക്ക് വീണ്ടും രണ്ട് മണിക്കൂര്‍ യാത്ര ഉണ്ടായിരുന്നു. എനിക്ക് ഭയമില്ലായിരുന്നുവെന്നും , ഞാനും കുട്ടിയും സുരക്ഷിതമാണെന്ന് അറിയാമായിരുന്നുവെന്നും യുവതി പറഞ്ഞു.

Share This:

Comments

comments