അപൂര്‍വ്വരോഗം ബാധിച്ച ആര്യക്ക് സഹായവുമായി സര്‍ക്കാര്‍; ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ.

അപൂര്‍വ്വരോഗം ബാധിച്ച ആര്യക്ക് സഹായവുമായി സര്‍ക്കാര്‍; ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ.

0
663
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: അപൂര്‍വ്വരോഗം ബാധിച്ച പതിമൂന്ന് വയസുകാരി ആര്യക്ക് സാന്ത്വനവും സഹായവുമായി പിണറായി സര്‍ക്കാര്‍. ആര്യയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. ചികിത്സ സംബന്ധിച്ച്‌ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും ആര്യയെ ആശുപത്രിയില്‍ പോയി കാണുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
ഒരു വര്‍ഷം മുന്‍പ് സ്കൂളില്‍ തളര്‍ന്നു വീണതോടെയാണ് ആര്യയുടെ ജീവിതം മാറി മറിഞ്ഞത്. കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ആര്‍സിസിയിലേക്ക് മാറ്റി . അര്‍ബുദ ചികിത്സക്കിടെയാണ് ദേഹം പൊട്ടി മുറിവുകള്‍ ഉണ്ടാകുന്ന അപൂര്‍വ്വ രോഗം പിടിപെട്ടത്.

Share This:

Comments

comments