ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ നടി തമന്നയ്ക്ക് നേരെ ചെരുപ്പേറ്.

ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ നടി തമന്നയ്ക്ക് നേരെ ചെരുപ്പേറ്.

0
641
ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദരാബാദ്: തെന്നിന്ത്യന്‍ നടി തമന്നയ്ക്ക് നേരെ ചെരുപ്പെറിഞ്ഞു. ഹിമയത്ത്നഗറില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയതായിരുന്നു തമന്ന. മുഷീരാബാദ് സ്വദേശിയായ കരിമുള്ളയാണ് നടിക്കു നേരെ ചെരുപ്പെറിഞ്ഞത്.
നടിക്കു നേരെ എറിഞ്ഞ ചെരുപ്പ് ജ്വല്ലറി ജീവനക്കാരന്റെ ദേഹത്താണ് വീണത്. ജ്വല്ലറി ജീവനക്കാരന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
അടുത്തകാലത്തായി തമന്ന ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ നിരാശപ്പെടുത്തിയതിനാലാണ് താന്‍ നടിക്കുനേരെ ചെരിപ്പെറിഞ്ഞതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

Share This:

Comments

comments