കര്‍ണാടകയില്‍ പത്മാവത് പ്രദര്‍ശിപ്പിച്ച തിയറ്ററിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം.

കര്‍ണാടകയില്‍ പത്മാവത് പ്രദര്‍ശിപ്പിച്ച തിയറ്ററിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം.

0
507
ജോണ്‍സണ്‍ ചെറിയാന്‍.
ബെംഗളുരു: സഞ്ജയ് ലീല ബെന്‍സാലിയുടെ വിവാദ ബോളിവുഡ് ചിത്രം പത്മാവത് പ്രദര്‍ശിപ്പിച്ച തിയറ്ററിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം. കര്‍ണാടക ബലഗാവിയിലെ പ്രകാശ് തിയറ്ററിനു നേരെയാണ് അഞ്ജാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്.
തിയറ്ററില്‍ നിന്ന് സെക്കന്‍ഡ് ഷോ കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രി ആയിരുന്നു ആക്രമണം. പരിഭ്രാന്തരായി ഓടിയ നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അതേസമയം, പത്മാവത് സിനിമയ്ക്കെതിരെ കേരളത്തിലും ഉടന്‍ പ്രക്ഷോഭം നടത്തുമെന്ന് കര്‍ണിസേന വ്യക്തമാക്കിയിട്ടുണ്ട്.

Share This:

Comments

comments