വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് പത്ത് ലക്ഷം നല്‍കാന്‍ മന്ത്രി സഭാ തീരുമാനം.

വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് പത്ത് ലക്ഷം നല്‍കാന്‍ മന്ത്രി സഭാ തീരുമാനം.

0
697
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ജമ്മു-കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ച മാവേലിക്കര തോപ്പില്‍ വീട്ടില്‍ സാം എബ്രഹാമിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയും ഭാര്യയ്ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ ജോലിയും നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ജമ്മുവിലെ അഖ്നൂര്‍ സുന്ദര്‍ബനിയില്‍ വെള്ളിയാഴ്ച പാകിസ്താന്‍ നടത്തിയ ആക്രമണത്തിലാണ് സാം എബ്രഹാം കൊല്ലപ്പെട്ടത്.
അതോടൊപ്പം ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന അഡ്വ കെകെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന് (ബി.ടെക്) വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. രാമചന്ദ്രന്‍ നായര്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പയുടെ കുടിശ്ശിക തീര്‍ക്കുന്നതിനും സര്‍ക്കാര്‍ സഹായിക്കും. ഇതിന് വേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.

Share This:

Comments

comments