കാന്‍സര്‍ രോഗികള്‍ക്ക് മലപ്പുറത്തെ പെണ്‍കുട്ടികള്‍ തലമുടി മുറിച്ചുനല്‍കി.

കാന്‍സര്‍ രോഗികള്‍ക്ക് മലപ്പുറത്തെ പെണ്‍കുട്ടികള്‍ തലമുടി മുറിച്ചുനല്‍കി.

0
467
ജോണ്‍സണ്‍ ചെറിയാന്‍.
മലപ്പുറം: ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ തലമുടി ദാനം ചെയ്തു കൊണ്ട് എകെഎം ഹയര്‍ സെക്കഡറി വിദ്യാര്‍ത്ഥിനികള്‍ മാതൃകയായി.കാന്‍സര്‍ ചികിത്സ ഘട്ടത്തില്‍ മുടി നഷ്ടമായവര്‍ക്കാണ് വിദ്യാര്‍ത്ഥിനികള്‍ മുടി ദാനം ചെയ്തത്. തൃശൂര്‍ അമല കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സഹകരണത്തോടെയാണ്’കേശ ദാനം സ്നേഹ ദാനം’ പരിപാടി സംഘടിപ്പിച്ചത്.
ഇരുപതില്‍പ്പരം വിദ്യാര്‍ഥിനികള്‍ക്കൊപ്പം അധ്യാപികമാരും അമ്മമാരും ഈ മഹത് പദ്ധതിയില്‍ പങ്കുചേര്‍ന്നു. കോട്ടക്കടവ് കാള്‍ വരി ഹില്‍സ് ഫാദര്‍ ഡേവിസ് കാച്ചപ്പിള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജുനൈദ് പരവക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ ബഷീര്‍ കുരുണിയന്‍ സ്വാഗതം പറഞ്ഞു. അധ്യാപിക എം വി അശ്വതി പദ്ധതി വിശദീകരിച്ചു.
സ്കൂള്‍ മാനേജര്‍ ഇബ്രാഹീം ഹാജി കറുത്തേടത്ത് സമ്മതപത്രം ഫാദറിനു കൈമാറി. പ്രന്‍സിപ്പാര്‍ അലി കടവണ്ടി,എംടി എ പ്രസിഡന്റ് സൈഫുന്നീസ, കെ മറിയ, കെ സുധ, എ ഇര്‍ഷാദലി, എബി സ്പൈജ എന്നിവര്‍ സംസാരിച്ചു.

Share This:

Comments

comments