ഒന്റാറിയോവിലെ ആദ്യ ഫ്രഞ്ച് യൂണിവേഴ്സിറ്റിയ്ക്ക് പീൽ റീജിയൻ ആതിഥേയത്വം ഏകും .

ഒന്റാറിയോവിലെ ആദ്യ ഫ്രഞ്ച് യൂണിവേഴ്സിറ്റിയ്ക്ക് പീൽ റീജിയൻ ആതിഥേയത്വം ഏകും .

0
482
ജയ്‌ പിള്ള.
ഒന്റാറിയോ: ഒന്റാറിയോവിലെ ആദ്യത്തെ ഫ്രഞ്ച് ഭാഷ യൂണിവേഴ്സിറ്റിയ്ക്കു പീൽ റീജിയൺ ആതിഥേയത്വം ഏകും.2016 -ൽ പ്ലാനിംഗ് ബോർഡ് ആണ് ഫ്രഞ്ച് യൂണിവേഴ്സിറ്റി എന്ന ആശയം ഉന്നയിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ ഒന്റാറിയോ ഗവർമെന്റും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ബ്രാംപ്ടണിൽ തുടങ്ങാനിരിക്കുന്ന പുതിയ യൂണിവേഴ്സിറ്റിയോട് ചേർന്നോ,അല്ലാതെയോ ആയിട്ടായിരിക്കും ഫ്രഞ്ച് യൂണിവേഴ്സിറ്റി തുടങ്ങുക.
പ്ലാനിങ് ബോർഡിന്റെ നിർദ്ദേശപ്രകാരം ഒന്റാറിയോയുടെ തെക്കു പടിഞ്ഞാറൻ മേഘലയിൽ ഫ്രഞ്ച് കമ്യൂണിറ്റിയുടെ നേതൃത്വത്തിലായിരിക്കും യൂണിവേഴ്സിറ്റി പ്രവർത്തിക്കുക. 430,000 -നു മേൽ ആളുകൾ ജി റ്റി എ യിൽ ഫ്രഞ്ച് ഭാഷ ഉപയോഗിക്കുന്നു എന്നാണു സർക്കാർ കണക്ക്.പീൽ സ്‌കൂൾ ബോർഡ് ഗ്രെഡ് ഒന്ന് മുതൽ ഫ്രഞ്ച് മീഡിയം സ്‌കൂളുകളും, എക്സറ്റൻഡഡ്‌ ഫ്രഞ്ചും, ഹൈസ്‌കൂൾ തലത്തിൽ കോർ ഭാഷയായും ഫ്രഞ്ചു പഠനത്തിന് സ്വകാര്യം ഒരുക്കിയിട്ടുണ്ട്. 2022 നു മുൻപായി പുതിയ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനം തുടങ്ങും.ക്യുബക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫ്രഞ്ചുഭാഷ സംസാരിക്കുന്നവർ ജി ടി എ യിൽ ആണുള്ളത്.611500 പേർ ഫ്രഞ്ചു ഭാഷക്കാർ എന്നാണ് കണക്ക്.
പൊതു ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞു കൊണ്ടുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും എന്നും പ്ലാനിങ് ബോര്ഡറിയിച്ചു..ഇതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും യൂണിവേഴ്സിറ്റി ഏതു നഗരസഭയുടെ കീഴിൽ സ്ഥാപിക്കണം എന്ന് തീരുമാനിക്കുക 2015 -2016 കാലത്തു 87.9 മില്യൺ ഡോളർ ഫ്രഞ്ച് ഭാഷയുടെ ഉന്നമനത്തിനു മാത്രമായി സർക്കാർ ചെലവിട്ടിട്ടുണ്ട്.

Share This:

Comments

comments