മോഷ്ടാവിന്റെ വെടിയേറ്റ് സ്റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ മരിച്ചു.

മോഷ്ടാവിന്റെ വെടിയേറ്റ് സ്റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ മരിച്ചു.

0
1268
പി.പി.ചെറിയാന്‍.
ഗാര്‍ലന്റ് (ഡാലസ്) : ഗാര്‍ലന്റിലുള്ള കണ്‍വീനിയന്‍സ് സ്റ്റോര്‍ കവര്‍ച്ച നടത്തുന്നതിനിടെ സ്റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ (35) വെടിയേറ്റു മരിച്ചു.ജനുവരി 20 ശനിയാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ബ്രോഡ് വെ അവന്യു (ഓട്ട്‌സ് റോഡിലുള്ള എക്‌സോണ്‍ സ്റ്റേഷനിലേക്ക് രണ്ടാള്‍ അതിക്രമിച്ചു കടന്ന് സ്റ്റോര്‍ ക്ലാര്‍ക്കിനു നേരെ നിറയൊഴിക്കുകയായിരുന്നു.
വെടിവച്ചതിനുശേഷം പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികളെ കണ്ടെത്തുന്നതിനു പൊലീസ് പൊതു ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രതികളുടെ ചിത്രം പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏഴ് വര്‍ഷമായി ഇവിടെ സ്റ്റോര്‍ ക്ലാര്‍ക്കായി പ്രവര്‍ത്തിക്കുന്ന മനീഷ് പാണ്ഡെ മസ്കിറ്റിലാണ് താമസിക്കുന്നത്. ഭാര്യ അഞ്ചര മാസം ഗര്‍ഭിണിയാണ്. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഗാര്‍ലന്റ് പൊലീസുമായി 972 485 4804 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ് പൊലീസ് അഭ്യര്‍ത്ഥിച്ചു

Share This:

Comments

comments