സിനിമാ താരം ഭാവന വിവാഹിതയായി.

സിനിമാ താരം ഭാവന വിവാഹിതയായി.

0
1049
ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍:സിനിമാ താരം ഭാവന വിവാഹിതയായി. കന്നഡ സിനിമാനിര്‍മ്മാതാവ് നവീനാണ് വരന്‍ . ഇന്നു രാവിലെ തൃശൂര്‍ തിരുവമ്ബാടി ക്ഷേത്രത്തിലായിരുന്നു വിവാഹം.അഞ്ചുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
മറ്റു ചടങ്ങുകള്‍ കോവിലകത്തും പാടത്തെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ചടങ്ങില്‍ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ് ക്ഷണമുള്ളത്. ഭാവനയുമായി അടുത്ത സൌഹൃദ ബന്ധമുള്ള ചുരുക്കം സിനിമ താരങ്ങളും, കുടുംബാംഗങ്ങളും മാത്രമാണ് താലിചാര്‍ത്തലിന് എത്തിയത്.വൈകിട്ട് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്ക് മാത്രമായി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്.

Share This:

Comments

comments