ജഡ്ജി ലോയയുടെ മരണം: ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് പരിഗണിക്കും.

ജഡ്ജി ലോയയുടെ മരണം: ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് പരിഗണിക്കും.

0
553
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ജഡ്ജി ബി.എച്ച്‌. ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച ഹര്‍ജി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജസ്റ്റീസ് അരുണ്‍ മിശ്ര പിന്മാറിയതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത്. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കും. വെള്ളിയാഴ്ച അനുയോജ്യമായ ബെഞ്ച് ഹര്‍ജി പരിഗണിക്കുമെന്ന ദീപക് മിശ്ര വ്യക്തമാക്കിയിരുന്നു.
ദീപക് മിശ്രയ്ക്കെതിരേ ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോക്കൂര്‍ എന്നീ ജഡ്ജിമാര്‍ രംഗത്തുവന്നതിന്‍റെ പ്രധാന കാരണങ്ങളിലൊന്നു ജസ്റ്റീസ് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസായിരുന്നു. ലോയ കേസ് ബെഞ്ച് മാറ്റണമെന്നായിരുന്നു മുതിര്‍ന്ന ജഡ്ജിമാര്‍ ആവശ്യപ്പെട്ടിരുന്നത്.
2014 ഡിസംബര്‍ ഒന്നിനു നാഗ്പുരിലാരുന്നു ലോയയുടെ മരണം. ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ലോയയുടെ തലയ്ക്ക് പിന്നില്‍ മുറിവുണ്ടായിരുന്നുവെന്നും ഷര്‍ട്ടിന്‍റെ കോളറില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്നും ലോയയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും സഹോദരി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോയയുടെ മരണം വിവാദമായത്.

Share This:

Comments

comments