ഇടഞ്ഞ കുതിര സുരക്ഷാ ജീവനക്കാരിയെ തള്ളിയിട്ടു, വാഹനം നിര്‍ത്തിപ്പിച്ച്‌ മാര്‍പ്പാപ്പ.

ഇടഞ്ഞ കുതിര സുരക്ഷാ ജീവനക്കാരിയെ തള്ളിയിട്ടു, വാഹനം നിര്‍ത്തിപ്പിച്ച്‌ മാര്‍പ്പാപ്പ.

0
1055
ജോണ്‍സണ്‍ ചെറിയാന്‍.
ഇക്യൂകി: ഇടഞ്ഞ കുതിര ചിലിയന്‍ സുരക്ഷ ജീവനക്കാരിയെ തള്ളിയിട്ടപ്പോള്‍ ഫ്രാന്‍സിസ് പാപ്പ തന്റെ വണ്ടിനിര്‍ത്താന്‍ ഉത്തരവിട്ടു. തുടര്‍ന്ന് അദ്ദേഹം പൊലീസുകാരി വീണു കിടന്ന സ്ഥലത്തേക്ക് കാല്‍ നടയായി പോവുകയും, അവരോട് സംസാരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ചിലിയിലെ തെരുവോരത്തു കൂടി ഫ്രാന്‍സിസ് പാപ്പ അകമ്ബടിയോടെ പോകുന്നതിനിടയിലാണ് സംഭവം. പോപ്പിനെ അനുഗമിച്ചിരുന്ന സുരക്ഷ ജീവനക്കാരിയായിരുന്നു കുതിര പുറത്തു നിന്ന് താഴെ വീണത്.
വാഹനങ്ങളുടെ ശബ്ദവും മറ്റും കുതിരയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഭയപ്പെട്ട കുതിര ഇടയുകയും അത് പെട്ടന്ന് സുരക്ഷ പോലീസുകാരിയെ താഴെയിടുകയായിരുന്നെന്ന് അധികൃതര്‍ പറയുന്നു. സാരമായി പരുക്കേറ്റ ജീവനക്കാരിയെ ആംബുലന്‍സ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ജീവനക്കാരിക്ക് ഗുരുതരമായ പരുക്കുകള്‍ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share This:

Comments

comments