ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന നി​ര്‍​ധ​ന കു​ടും​ബ​ത്തി​ലെ യു​വാ​വ് ജീവനു വേണ്ടി കൈ നീട്ടുന്നു.

ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന നി​ര്‍​ധ​ന കു​ടും​ബ​ത്തി​ലെ യു​വാ​വ് ജീവനു വേണ്ടി കൈ നീട്ടുന്നു.

0
479
ജോണ്‍സണ്‍ ചെറിയാന്‍.
കരുവഞ്ചാല്‍: ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന നിര്‍ധന കുടുംബത്തിലെ യുവാവ് ഉദാരമതികളുടെ കനിവ് തേടുന്നു. കനകക്കുന്നിലെ മണ്ണാപറന്പില്‍ ജോസഫ്-റോസമ്മ ദന്പതികളുടെ മകന്‍ സില്‍ജോ ജോസഫ് (28) ആണ് തൃശൂര്‍ വെസ്റ്റ് ഹൈടെക് ആശുപത്രിയില്‍ ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഏഴുവര്‍ഷം മുന്പ് പനി വന്ന് ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സിക്കാന്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് വൃക്കയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച്‌ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്നു നടത്തിയ വിദഗ്ധ പരിശോധനയില്‍ സില്‍ജോയുടെ ഒരു വൃക്ക ചുരുങ്ങി തീര്‍ന്ന് പ്രവര്‍ത്തനം നിശ്ചലമായതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. ദുരന്തം വിട്ടുമാറാതെ രണ്ടാമത്തെ വൃക്കയേയും രോഗം ബാധിച്ചതോടെ സില്‍ജോയുടെ മുന്നോട്ടുള്ള ജീവിതം ദുരിതപൂര്‍ണമായി. മൂത്രം കെട്ടിനിന്ന് വൃക്ക നീരുവച്ചതിനെ തുടര്‍ന്ന് രണ്ടാമത്തെ വൃക്കയുടെയും പ്രവര്‍ത്തനം നിലച്ചു.
ഇതിനോടകം ഭീമമായ തുക മുടക്കി മൂന്ന് ഓപ്പറേഷന്‍ ചെയ്തെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇരുപതു ദിവസമായി ഡയാലിസിസ് ചെയ്യുന്ന സില്‍ജോയ്ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള ഏക വഴി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ്. വൃക്ക നല്‍കാന്‍ അമ്മ റോസമ്മ തയാറാണ്. എന്നാല്‍ ആ മാതൃസ്നേഹത്തിന്‍റെ മുന്നിലും തടസമായി നില്‍ക്കുന്നത് താങ്ങാനാവാത്ത ചെലവാണ്.
ഇപ്പോള്‍ തന്നെ ആറുലക്ഷം രൂപ ഇവര്‍ക്കു ചെലവായി കഴിഞ്ഞു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഏകദേശം 25 ലക്ഷത്തോളം രൂപ ചെലവു വരുമെന്നത് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറത്താണ്. നിര്‍ധന കര്‍ഷക കുടുംബത്തിലെ അംഗമായ സില്‍ജോയ്ക്ക് ജീവിക്കണമെങ്കില്‍ ഉദാരമതികളുടെ കനിവ് കൂടിയേ തീരൂ. അതിനാല്‍ ഈ കുടുംബം എല്ലാവരുടെയും കനിവ് തേടുകയാണ്.
സില്‍ജോയ്ക്കുള്ള സഹായം Deepika Charitable Turst നു South India Bank ന്‍റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ട് നന്പര്‍ 00370730 00003036 IFSC Code SIBL 0000037 ദീപിക ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പേരില്‍ പണം അയയ്ക്കുന്പോള്‍ ആ വിവരം cfo@deepika.com ലേക്ക് ഇമെയില്‍ ആയോ (91) 93495 99068 ലേക്ക് എസ്‌എംഎസ് ആയോ അറിയിക്കണം. സംശയങ്ങള്‍ക്ക് (91) 93495 99068.

Share This:

Comments

comments