ഏബ്രഹാം കളത്തില്‍ പാംബീച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവിലേക്ക് നിയമിതനായ ആദ്യ മലയാളി.

ഏബ്രഹാം കളത്തില്‍ പാംബീച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവിലേക്ക് നിയമിതനായ ആദ്യ മലയാളി.

0
567
ജോയിച്ചന്‍ പുതുക്കുളം.
ഷിക്കാഗോ: അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ പാംബീച്ച് കൗണ്ടിയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഏബ്രഹാം കളത്തില്‍ നിയമിതനായി. ഇപ്രകാരം നിയമിതനായ ആദ്യ മലയാളിയാണ് ഏബ്രഹാം കളത്തില്‍. കോണ്‍ഗ്രസ്മാന്‍ ബ്രയന്‍ മാസ്റ്റ്, ആലന്‍ വെസ്റ്റ്, പാംബീച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാന്‍ മൈക്കിള്‍ ബാര്‍നെറ്റ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ നിയമനം. വ്യക്തിഗത ഇന്റര്‍വ്യൂ ഉള്‍പ്പടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പല തലങ്ങളിലും കഴിഞ്ഞ എട്ടുവര്‍ഷമായി ഏബ്രഹാം കളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഈ നിയമനത്തിന് ആധാരമായ ഒരു ഘടകമായിരുന്നു.
1998-ല്‍ അമേരിക്കയില്‍ എത്തിയ ഏബ്രഹാം ആദ്യത്തെ അഞ്ചുവര്‍ഷത്തിനുശേഷം പാര്‍ട്ടിയില്‍ അംഗത്വം എടുക്കുകയും, കഴിഞ്ഞ രണ്ട് പ്രസിഡന്‍ഷ്യന്‍ ഇലക്ഷനിലും സജീവമായി പ്രവര്‍ത്തിച്ചു എന്നതും മറ്റൊരു സാധ്യതാഘടകം ആയിരുന്നു. കൂടാതെ ഒരു മൈനോരിറ്റി കമ്യൂണിറ്റി മെമ്പര്‍ എന്നതും അപ്രധാനമല്ലാത്ത സാധ്യതയായി.
നിലപാടുകളിലെ ദൃഢതയും, അഭിപ്രായങ്ങളിലെ ആര്‍ജവവും, തീരുമാനങ്ങളിലെ ഉറപ്പും, വ്യക്തിബന്ധങ്ങളിലെ ഊഷ്മളതയും അദ്ദേഹത്തിന്റെ വ്യക്തിഗത പ്രത്യേകതകളായിരുന്നു. പ്രബുദ്ധതയും, പ്രതിബദ്ധതയുമുള്ള ഒരു രാഷ്ട്രീയ നിലപാട് എന്നും കളത്തിലിന്റെ കൈമുതലായിരുന്നു. ആശയങ്ങളോടും, പ്രസ്ഥാനത്തോടും എന്നും കടപ്പാടോടുകൂടി മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. മറ്റുള്ളവരോടുള്ള പെരുമാറ്റം ഹൃദ്യവും സമഭാവനയുള്ളതുമായിരിക്കണം എന്ന നിഷ്കര്‍ഷയും, എതിരഭിപ്രായങ്ങളും നിലപാടുകളും ഏറ്റവും മാന്യമായി പ്രകടിപ്പിക്കണം എന്ന നയം ജീവിതത്തിലുടനീളം മറുകെപ്പിടിച്ച വ്യക്തിത്വം ആയിരുന്നു സ്വതന്ത്ര ചിന്താഗതിയിലൂടെ വേറിട്ടു സഞ്ചരിച്ച കളത്തില്‍ പകരംവെയ്ക്കാനില്ലാത്ത സമര്‍പ്പണത്തിനും, കഠിനാധ്വാനത്തിനും റപ്പബ്ലിക്കന്‍ പാര്‍ട്ടി നല്‍കിയ പ്രതിഫലമായി ഈ നിയമനത്തെ കാണാം. ഇനിയുള്ള 3 വര്‍ഷം കര്‍മ്മപഥത്തില്‍ പാര്‍ട്ടിയുടെ കൈയ്യൊപ്പു ചാര്‍ത്തി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാന്‍ ഏബ്രഹാം കളത്തില്‍ താത്പര്യം പ്രകടിപ്പിച്ചു.
എളിമയുടെ തെളിമയുമായി ഏബ്രഹാം കളത്തില്‍, ഫൊക്കന എന്ന ലോകത്തിലെ പ്രഥമവും പ്രഗത്ഭവുമായ മലയാളി പ്രസ്ഥാനത്തിന്റെ അസോസിയേറ്റ് ട്രഷറര്‍, “അല’ (ആര്‍ട്‌സ് ലവേഴ്‌സ് ഓഫ് അമേരിക്ക) എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ഫ്‌ളോറിഡ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി, ഫൊക്കാന ദേശീയ കണ്‍വന്‍ഷന്‍ ഫിനാന്‍സ് കോര്‍ഡിനേറ്റര്‍, കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡ ചെയര്‍മാന്‍, സെന്റ് ലൂക്ക്‌സ് മാര്‍ത്തോമാ ചര്‍ച്ച് മുന്‍ സെക്രട്ടറി, ഓഡിറ്റര്‍, 2018-ലെ അക്കൗണ്ടന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
ഭൂതകാല അനുഭവങ്ങളും, ഭാവികാല പ്രതീക്ഷകളും കോര്‍ത്തിണക്കി ഏബ്രഹാം കളത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനം, പാംബീച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും, മറ്റ് പ്രവര്‍ത്തന മണ്ഡലങ്ങളിലും ഏറ്റവും അനുയോജ്യവും ആശാവഹവുമായിത്തീരട്ടെ എന്നു ആശംസിക്കുന്നു. പീറ്റര്‍ കോളിന്‍സ് ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.5

Share This:

Comments

comments