ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ ധനസഹായം വിതരണം ചെയ്തു.

ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ ധനസഹായം വിതരണം ചെയ്തു.

0
556
പി.പി. ചെറിയാന്‍.
ചാലക്കുടി: ഇന്ത്യന്‍ പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ ഷിക്കാഗോ സിറോ മലബാര്‍ കത്തിഡ്രല്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സംഘടനയുടേയും ചാലക്കുടി ആല്‍ഫാ പാലിയേറ്റീവ് കെയറിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ രുഗ്മണി, ഡേവിസ്, വര്‍ഗീസ് എന്നീ മൂന്നു രോഗികള്‍ക്ക് 70,000 രൂപയുടെ ധനസഹായം അമേരിക്കയില്‍ നിന്നുള്ള പ്രതിനിധി പോള്‍ പി. പറമ്പി വിതരണം ചെയ്തു.
ചാലക്കുടി ആല്‍ഫാ പാലിയേറ്റീവ് കെയറില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. വില്ലി ജോര്‍ജ്, ശ്രീകൃഷ്ണന്‍ നായര്‍ (മനോരമ) ആല്‍ഫാ പ്രസിഡന്റ് റോസി ലാസര്‍, സെക്രട്ടറി ലൂക്കോസ്, തങ്കച്ചന്‍, ട്രഷറര്‍ എ. എല്‍. കൊച്ചപ്പന്‍, ജോ. സെക്രട്ടറി ഗിരിജാ കൈമള്‍, ഷിബു വാലച്ചന്‍, സി. കെ. പോള്‍, ജോണി ആട്ടോക്കാരന്‍, കെ. രമാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരുപത്തി രണ്ടു ആല്‍ഫാ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളില്‍ ഏറ്റവും പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചാലകുടി യൂണിറ്റിനെ പോള്‍ പി. പറമ്പി പ്രത്യേകം അഭിനന്ദിച്ചു. വിന്‍സന്റ് ഡി പോള്‍ സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തുന്നതില്‍ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പോള്‍ പി. പറമ്പില്‍ അഭ്യര്‍ത്ഥിച്ചു.

Share This:

Comments

comments