ഡാലസ് കേരള അസോസിയേഷന് പുതു നേതൃത്വം.

ഡാലസ് കേരള അസോസിയേഷന് പുതു നേതൃത്വം.

0
700
പി.പി. ചെറിയാന്‍.
ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ് 2018-2019 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. റോയ് കൊടുവത്ത് (പ്രസിഡന്റ്), സൈമണ്‍ ജേക്കബ് (വൈസ് പ്രസിഡന്റ്) ഡാനിയേല്‍ കുന്നില്‍ (സെക്രട്ടറി), രാജന്‍ ചിറ്റാര്‍ (ജോ. സെക്രട്ടറി) പ്രദീപ് നാഗനൂലില്‍ (ട്രഷറര്‍) ഷിബു ജയിംസ് (ജോ. ട്രഷറര്‍) അനശ്വര്‍ മാമ്പിള്ളി(ആര്‍ട്ട്ഡയറക്ടര്‍), ഓസ്റ്റിന്‍ സെബാസ്റ്റ്യന്‍ (സ്പോര്‍ട്സ് ഡയറക്ടര്‍), സാബു മാത്യു (പിക്നിക്ക്), സിമി ജിജു (എഡുക്കേഷന്‍), ഫ്രാന്‍സിസ് തോട്ടത്തില്‍ (ലൈബ്രറി), സുരേഷ് അച്ചുതന്‍ (പബ്ലിക്കേഷന്‍) ദീപക് നായര്‍ (മെമ്പര്‍ഷിപ്പ്), ദീപാ സണ്ണി (സോഷ്യല്‍ സര്‍വീസ്) ഗ്ലന്‍ണ്ട ജോര്‍ജ് (യൂത്ത്) എന്നിവരാണ് ഭാരവാഹികള്‍.
സംഘടനയുടെ പാരമ്പര്യവും ഐക്യവും നിലനിര്‍ത്തി ഐക്യ കണ്ഠേനെയാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ചീഫ് ഇലക്ഷന്‍ ഓഫീസര്‍ തോമസ് വടക്കേമുറി പറഞ്ഞു. ട്രസ്റ്റി ബോര്‍ഡില്‍ ഒഴിവു വന്ന സ്ഥാനത്തേക്ക് ടോമി നെല്ലുവേലിനെ തിരഞ്ഞെടുത്തു.
അധികാര മോഹത്തിലുപരി സേവനമനോഭാവമുള്ളവരാണ് കഴിഞ്ഞ കാലങ്ങളില്‍ കേരള അസോസിയേഷന് നേതൃത്വം നല്‍കി വന്നിരുന്നത്. ജനുവരി 1ന് പുതിയ ഭരണസമിതി ചുമതലയേറ്റു.

Share This:

Comments

comments