ജോണ്‍സണ്‍ ചെറിയാന്‍.
മണര്‍കാട്: മണര്‍കാട് ഗവണ്മെന്‍റ് യു. പി. സ്കൂളിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനവും, പൂര്‍വ വിദ്യാര്‍ത്ഥി സമ്മേളനവും ജനുവരി 21 ഞായറാഴ്ച 3 മണിക്ക് മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നതാണ്.
മണര്‍കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗ്രേസി കരിമ്പന്നൂരിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ എന്നിവര്‍ ആശംസകള്‍ നേരുന്നതുമാണ്.
തുടര്‍ന്ന് പ്രശസ്ത സിനിമ- ടെലിവിഷന്‍ താരം ശ്രീ. സുഭാഷ് നയിക്കുന്ന മ്യുസിക്-
മിമിക്സ്-ഗെയിം ഷോ, ഗാനമേള തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഈ ഉദ്ഘാടന വേളയില്‍ എല്ലാവരുടെയും സാന്നിധ്യ സഹകരണങ്ങള്‍ സാദരം ക്ഷണിക്കുന്നു.
പുതിയ കെട്ടിടത്തിനു ആവശ്യമായ ബെഞ്ച്, ഡെസ്ക് തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ ഉടനെ കണ്ടെത്തേണ്ടതാണ്.ആയതിനു വേണ്ടി സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ബി ടി പുഷ്പലത, ജനറല്‍ കണ്‍വീനര്‍ ഡോ. കെ.ജി. ബാബു, ട്രെഷറര്‍ ശ്രീ. ഷാജന്‍ ആന്‍റണി എന്നിവരുടെ പേരില്‍ ഒരു ബാങ്ക് അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.അത് ചുവടെ ചേര്‍ക്കുന്നു. എല്ലാ പൂര്‍വ വിദ്യാര്‍ത്ഥികളും, പൂര്‍വ അദ്ധ്യാപകരും, സന്മനസ്സുള്ള എല്ലാ പ്രിയ നാട്ടുകാരും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
South Indian Bank Manarcad Brach
Account name: Building Inauguration 2017 committee govt ups
Account number: 0641073000000166
IFSC code: SIBL 0000641