ജെ​​ല്ലി​​ക്കെ​​ട്ടില്‍ വീണ്ടും രണ്ട് മരണം.

ജെ​​ല്ലി​​ക്കെ​​ട്ടില്‍ വീണ്ടും രണ്ട് മരണം.

0
1119
ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ: തമിഴ്നാട്ടില്‍ പൊങ്കലിനോടനുബന്ധിച്ച്‌ നടന്ന ജെല്ലിക്കെട്ടില്‍ വീണ്ടും രണ്ട് മരണം. ജെല്ലിക്കെട്ട് കാണാനെത്തിയ രണ്ടു പേര്‍ മധുര ജില്ലയിലെ ശിവനഗ്നയിലാണ് കാളയുടെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞദിവസവും ഒരാള്‍ കാളയുടെ കുത്തേറ്റ് മരിച്ചിരുന്നു.
പാലമേട്, സൂറിയൂര്‍ എന്നിവിടങ്ങളിലുമായി 1,500ഒാളം കാളകളാണ് ജെല്ലിക്കെട്ടിനായി പങ്കെടുക്കുന്നത്. 150ലധികം കാളപിടിയന്‍മാര്‍ക്ക് മത്സരത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. മൊത്തം 1,188 യുവാക്കളാണ് കാളകളെ പിടിക്കാന്‍ രജിസ്റ്റര്‍ ചെയ്തത്. ഒാരോ മണിക്കൂറിലും 100 വീരന്‍മാരെ വീതം കളത്തിലിറക്കി നിശ്ചിതദൂരം കാളയുടെ മുതുകില്‍ പിടിച്ചുതൂങ്ങി പോയാല്‍ വിജയിയായി പ്രഖ്യാപിക്കും. ആര്‍ക്കും പിടികൊടുക്കാതെ കടന്നുപോകുന്ന കാളകളുടെ ഉടമകളാണ് സമ്മാനാര്‍ഹരാവുക.
പാലമേടില്‍ ജെല്ലിക്കെട്ട് കാണാന്‍ വിദേശികളുള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് എത്തിയത്. ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ മെഗാ എല്‍.ഇ.ഡി സ്ക്രീനുകളില്‍ തത്സമയ ജെല്ലിക്കെട്ട് മത്സരം പ്രദര്‍ശിപ്പിച്ചിരുന്നു.

Share This:

Comments

comments