മലയാളി വൈദികന്‍ മംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു.

മലയാളി വൈദികന്‍ മംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു.

0
1528
ജോണ്‍സണ്‍ ചെറിയാന്‍.
മംഗളൂരു : മലയാളി വൈദികന്‍ മംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി രൂപത മാനന്തവാടി ഏറാളംമൂല ഇടവകാംഗവുമായ ഫാദര്‍ എബ്രഹാം കളപാട്ട് (35 )ആണ് മരിച്ചത് . കുന്ദാപുര ബൈന്ദുര്‍ മുദ്ദുര്‍ മലങ്കര പള്ളിയിലെ വൈദികനും ബൈന്ദുര്‍ സെന്റ് തോമസ് കോളേജിലെ അസിസ്റ്റന്റ് പ്രിന്‍സിപാളും ആയിരുന്നു .
തിങ്കളാഴ്ച അര്‍ധരാത്രി ബൈന്തുര്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തു വെച്ചു ബൈക്കില്‍ റോഡ് മുറിച്ചു കടക്കവെ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം . ഹോസ്റ്റലിന്റെ ഇന്‍ചാര്‍ജ് കൂടിയായിരുന്ന എബ്രഹാം .അസുഖ ബാധിതനായ കോളേജിലെ വിദ്യാര്‍ത്ഥിയെ ബൈന്ദുരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ അഡ്മിറ്റ് ചെയ്ത കൂട്ടുകിടക്കാനായി മറ്റൊരു വിദ്യാര്‍ത്ഥിയെ കൊണ്ടുവരാനായി പോവുകയായിരുന്നു .
മംഗളൂരുവില്‍ നിന്നും ബെലഗാവി ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ ഫാദറിനെ ആശുപത്രിയിലെത്തിക്കുമ്ബഴേക്കും മരിച്ചു .

Share This:

Comments

comments