നിയന്ത്രണരേഖയില്‍ ഏഴ്​ പാകിസ്​താന്‍ സൈനികരെ വധിച്ചുവെന്ന്​ ഇന്ത്യ.

നിയന്ത്രണരേഖയില്‍ ഏഴ്​ പാകിസ്​താന്‍ സൈനികരെ വധിച്ചുവെന്ന്​ ഇന്ത്യ.

0
670
ജോണ്‍സണ്‍ ചെറിയാന്‍.
ശ്രീനഗര്‍: നിയന്ത്രരേഖയില്‍ ഏഴ് പാകിസ്താന്‍ സൈനികരെ വധിച്ചുവെന്ന് ഇന്ത്യന്‍ സൈന്യം. ജമ്മുകാശ്മീരിലെ പൂഞ്ച് സെക്ടറിലാണ് ഇന്ത്യന്‍ സൈന്യം പാക് സൈനികര്‍ക്കെതിരെ ആക്രമണം നടത്തിയത്. വാര്‍ത്ത എജന്‍സിയായ പി.ടി.െഎയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പാകിസ്താന്‍ തുടര്‍ച്ചയായി നിയന്ത്രണരേഖയില്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു. ഇതുമുലം തങ്ങള്‍ പാക് സൈന്യത്തിനെതിരെ ആക്രമണം നടത്താന്‍ നിര്‍ബന്ധിതരായി. തങ്ങള്‍ പാകിസ്താനെ ഒരു പാഠം പഠിപ്പിക്കുമെന്നും സൈനിക മേധാവി വ്യക്തമാക്കി. ഇന്ത്യക്കെതിരായ പാകിസ്താെന്‍റ ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ലെന്ന് സൈനിക മേധാവി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച അഞ്ച് ജെയ്ഷ ഇ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഉറി സെക്ടറിലാണ് സൈന്യം ഭീകരര്‍ക്കെതിരെ ആക്രമണമുണ്ടായത്. നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ചാവേറുകളെയാണ് വധിച്ചതെന്ന് സൈന്യം വ്യക്തമാക്കി.

Share This:

Comments

comments