ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്.

ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്.

0
533
ജോണ്‍സണ്‍ ചെറിയാന്‍.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസറ്റേഴ്സ് എക ഗോളിനു ആതിഥേയരായ മുംബൈ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മുംബൈ സിറ്റി എഫ്സിക്കെതിരായി നേടിയ വിജയം സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിനു സമര്‍പ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ്.
മലയാളി താരങ്ങളായ സികെ വിനീതും റിനോ ആന്റോയുമാണ് ശ്രീജിത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രംഗത്തെത്തിയത്. സി.കെ.വിനീതിന്റെ ഫേസ്ബുക്ക് പേജിലാണ് ഇരുതാരങ്ങളും കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുത്ത ശ്രീജിത്തിന്റെ സമരത്തിന് അവരുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.
2014ല്‍ പോലീസ് കള്ളക്കേസില്‍ കസ്റ്റഡിയില്‍ എടുത്ത സഹോദരന്‍ ശ്രീജീവിന്റെ മരണത്തില്‍ പ്രതികളെ ശിക്ഷിക്കണമെന്ന ആവശ്യവുമായിട്ടാണ് ശ്രീജിത്ത് സമരം നടത്തുന്നത്. മോഷണക്കുറ്റത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട ശ്രീജീവ് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു.
സമൂഹ്യ മാധ്യമങ്ങള്‍ വഴിയുയര്‍ന്ന ആഹ്വാനത്തിന്റെ ഭാഗമായി സിനിമാ താരങ്ങളും സാധാരണക്കാരും കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീജിത്തിന്റെ പോരാട്ടത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വിനീതും റിനോ ആന്റോയും ശ്രീജിത്തിനു പിന്തുണ നല്‍കി രംഗത്തെത്തിയിരിക്കുന്നത്.

Share This:

Comments

comments