കാറ്റേ വന്നാട്ടെ… (കവിത)

കാറ്റേ വന്നാട്ടെ... (കവിത)

0
649
മധു വി മാടായി.

ഇടവഴിയിൽ താളം തുള്ളും
കാറ്റേ വന്നാട്ടെ
ഇടനെഞ്ചിൽ ശ്രുതിയും മീട്ടി
കുളിരും തന്നാട്ടെ
അരയാലിൻ കൊമ്പിലിലത്താളം
കൊട്ടി പാടാമോ
മുളംതണ്ടിൽ ശ്രുതിയും മീട്ടി
കൂട്ടുപോരാമോ !
നിറനാഴിയിലളന്നു വെച്ചത്
പാറ്റിയെടുത്തൊരു നെന്മണികൾ
പതിരെല്ലാം പതമളന്നത്
പൊതി കെട്ടി കൊണ്ടേപോ.
ചെറുവില്ലിൻ ഞാണൊലി കേട്ട്
കിളി പാറിയകന്നൊരു കാവിൽ
കാടിളക്കി കരിയില വീഴ്ത്താൻ
തെയ്യന്നം പാടി വരൂനീ !

Share This:

Comments

comments