വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവതി ചികിത്സാ സഹായം തേടുന്നു.

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവതി ചികിത്സാ സഹായം തേടുന്നു.

0
847
ജോണ്‍സണ്‍ ചെറിയാന്‍.
തലശ്ശേരി: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവതി ചികിത്സാ സഹായം തേടുന്നു. എരഞ്ഞോളി വടക്കുമ്ബാട്ടെ പരപ്പാടി രതിയാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു കഴിയുന്നത്. ഒരാഴ്ചക്കിടെ ആറ് വലിയ ശസ്ത്രക്രിയകള്‍ക്ക് ഇതിനിടെ യുവതി വിധേയയായി. ഇവര്‍ക്ക് തലയില്‍ ഇനിയൊരു മേജര്‍ ശസ്ത്രക്രിയ കൂടി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇതിന് വേണ്ടിവരുന്ന ഭീമമായ തുക കണ്ടെത്താന്‍ കഴിയാതെ നിസ്സഹായവസ്ഥയിലാണ് കുടുംബം.ജനുവരി രണ്ടിന് ജോലി കഴിഞ്ഞു വരികയായിരുന്ന രതിയെ എതിരെ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന രതിക്ക് നാലു ദിവസങ്ങള്‍ക്കു ശേഷമാണ് ബോധം തിരിച്ചുകിട്ടിയത്.
കൂലിപ്പണിക്കാരനായ രതിയുടെ ഭര്‍ത്താവ് വിനോദന്‍ വിചാരിച്ചാല്‍ തുടര്‍ ചികിത്സക്കായുള്ള 15 ലക്ഷം രൂപ സ്വരൂപിക്കാന്‍ കഴിയില്ല.വൃദ്ധയായ അമ്മയും വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുമാണ് വീട്ടിലുള്ളത്. രതി കിടപ്പിലായതോടെ കുടുംബത്തിന്റെ അവസ്ഥയും പരിതാപകരമാണ്. രതിയെ സഹായിക്കാന്‍ നാട്ടുകാര്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്ബര്‍ 40439101022780, ഐഎഫ് എസ് സി കോഡ് KLGB 0040439.
ഫോണ്‍ 9495767543, 9656377609.

Share This:

Comments

comments