ശ്രീജിവിന്റെ മരണം: സി.ബി​.ഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല.

ശ്രീജിവിന്റെ മരണം: സി.ബി​.ഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല.

0
650
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടന്പ് പുതുവല്‍പുത്തന്‍ വീട്ടില്‍ ശ്രീജിവിന്റെ മരണത്തെ കുറിച്ച്‌ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സി.ബി.ഐയുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ ഈ ആവശ്യം ഉന്നയിച്ചു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന സഹോദരന്‍ ശ്രീജിത്തിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീജിത്തിന് എല്ലാവിധ നിയമസഹായവും നല്‍കുമെന്നും യുവാവിന് നീതി തേടിയുള്ള സോഷ്യല്‍ മീഡിയയുടെ ആവശ്യത്തോടൊപ്പം താന്‍ നില കൊള്ളുമെന്നും ചെന്നിത്തല വ്യക്തമാക്കി.
2014 മേയ് 19നാണ് ശ്രീജിവിനെ പാറശാല പൊലീസ് മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ടാം ദിവസം ശ്രീജിത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച്‌ മരിക്കുകയായിരുന്നു. പൊലീസുകാരുടെ മര്‍ദ്ദനമേറ്റാണ് ശ്രീജിത്ത് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. പാറശാല എസ്.ഐ ആയിരുന്ന ഗോപകുമാര്‍. എ.എസ്.ഐ ഫിലിപ്പോസ് എന്നിവരാണ് ആരോപണവിധേയരായിരിക്കുന്നത്.

Share This:

Comments

comments